ഭാമക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല!!! പുതിയ ഫോട്ടോഷൂട്ടിൽ അതീവ സുന്ദരി ആയി ഭാമ.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭാമ. 2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്ധ്യം ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. ആദ്യ ചിത്രത്തിലെ മികച്ച അഭിനയം ഒരുപാട് ചിത്രങ്ങൾ താരത്തിനു നേടിക്കൊടുത്തു. എന്നാൽ പെട്ടെന്ന് തന്നെ മലയാളം സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു താരം.

   

നിലവിൽ സിനിമയിൽ സജീവ് അല്ലെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി ഭാമ അറിയിക്കാറുണ്ട്. സിനിമയിൽ സജീവമായിട്ടില്ലെങ്കിലും ഇപ്പോഴും ആരാധകർക്ക് ഒരു കുറവും ഇല്ല. 9 ലക്ഷത്തിന് മുകളിൽ ഫോള്ളോവെർസ് ആണ് ഭാമക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഈയടുത്ത് സ്വന്തമായി ഒരു വസ്ത്രം അലങ്കാര കമ്പനി ഭാമ തുടങ്ങിയ സന്തോഷം സോഷ്യൽ മീഡിയയിൽ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.

നിരവധി പേരായിരുന്നു ഭാമയ്ക്ക് ആശംസകൾ ആയി എത്തിയത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്. ചുവപ്പ് ഗൗണിൽ അതീവ സുന്ദരി ആയിട്ടാണ് ഭാമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങളൊക്കെ താഴെ കമന്റുകളുമായി എത്തുന്നത്.

ഭാമക്ക് ഒരുമാറ്റവും ഇല്ല എന്നും എന്നും സുന്ദരി തന്നെയാണ് ഭാമ എന്ന തരത്തിൽ ഉള്ള കമ്മെന്റുകളാണ് വരുന്നത്. ഇനി എപ്പോഴാണ് വീണ്ടും സിനിമയിൽ സജീവമാകുന്നത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം ആവുന്നത്. ഭാമയുടെ സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ചുകൊണ്ട് നിരവധി പേര് കമന്റ്ബോക്സിൽ എത്തുന്നുണ്ട്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

Leave a Reply

Your email address will not be published. Required fields are marked *