കുറുമ്പൻ ചേട്ടൻ!!! കുറുമ്പന്റെ വീഡിയോ പങ്കുവെച്ചു ബേസിൽ ജോസഫ്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് സഞ്ജു സാസണും ബേസിൽ ജോസഫും. രണ്ടു മേഖലയിലുള്ള വ്യക്തികളാണ് ഇരുവരും എങ്കിലും വളരെ അടുത്ത സുഹൃത്തുക്കളാണ് രണ്ടുപേരും. നർമ്മം കലർന്ന സംസാരരീതി തന്നെയാണ് ഇരുവരുടെയും പ്രത്യേകത. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ബേസിൽ ജോസഫ്.

   

സംവിധായകനായും നടനായും എല്ലാം തിളങ്ങിനിൽക്കുന്ന താരമാണ് ബേസിൽ. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്. അതുപോലെ തന്നെയാണ് സഞ്ജു സാംസൺ. തന്റെ കളി മികവിലൂടെ കേരളത്തിന്റെ പ്രശസ്തി വാനോളം ഉയർത്തിയ താരമാണ് സഞ്ജു സാംസൺ. ഇരുവരും ഒന്നിച്ചാൽ ചിരിയുടെ മാലപ്പടക്കം തന്നെയാണ് തീർക്കാറ്. ഇപ്പോൾ ബേസിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

ഒരു കടപ്പുറത്ത് നിന്നുള്ള വീഡിയോ ആണ് ബേസിൽ പങ്കുവെച്ചത്. തലയിൽ ലൈറ്റ് കത്തുന്ന കൊമ്പും കയ്യിൽ ലൈറ്റ് കത്തുന്ന വടിയും പിടിച്ചുകൊണ്ടു ആക്ഷൻ എന്ന് പറയുമ്പോൾ തിരിയുന്ന സഞ്ജുവിന്റെ വീഡിയോ ആണ് ബേസിൽ പങ്കുവെച്ചത്. കുറുമ്പൻ ചേട്ടാ എന്നാണ് ബേസിൽ ഇതിനു ക്യാപ്ഷൻ ആയി നൽകിയത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

ബേസിലിന്റെ ചിരി തന്നെ ആണ് ഈ വീഡിയോയുടെ പ്രത്യേകതയും. ഇരുവരും ഒന്നിച്ചുള്ള ഒരു ഇന്റർവ്യൂ ഒരുപാട് ലക്ഷം കാഴ്ചക്കാരെ ആണ് നേടിയത്. പാൽതു ജാൻവർ എന്ന ചിത്രമാണ് ഇപ്പോൾ അവസാനമായി ബേസിലിന്റെ പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ ഈ വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒട്ടനവധി രസകരമായ കമെന്റുകൾ ആണ് വീഡിയോക്ക് താഴെ എത്തിച്ചേരുന്നത്.

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

Leave a Reply

Your email address will not be published. Required fields are marked *