എനിക്കൊരുപാട് ആഗ്രഹങ്ങൾ ഉണ്ട്…!!! മനസ്സ് തുറന്നു അനുമോൾ.

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആണ് ലക്ഷ്മി നക്ഷത്രയും അനുമോളും. ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന സ്റ്റാർ മാജിക്‌ എന്ന ഷോയിലൂടെ മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത താരങ്ങൾ ആണ് രണ്ടുപേരും സ്റ്റാർ മാജിക്കിന്റെ അവതാരിക ആണ് ലക്ഷ്മി നക്ഷത്ര. ഇതിനുപുറമേ ക്ലബ്ബ് എഫ് എം ലെ ഒരു ആർജെ കൂടി ആണ് ലക്ഷ്മി. മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറിയ താരമാണ് അനുമോൾ. പിന്നീട് സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ആണ് അനു കൂടുതൽ പ്രിയപ്പെട്ട താരം ആവുന്നത്.

   

എല്ലാവർക്കും ഒരു കൊച്ചനുജത്തിയെ പോലെ ആണ് അനുക്കുട്ടി. ഇപ്പോൾ ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഒരുപാട് കാഴ്ചക്കാരുള്ള ഒരു യൂട്യൂബ് ചാനൽ ആണ് ലക്ഷ്മിയുടേത്. അതുകൊണ്ട് തന്നെ ലക്ഷ്മി പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ അനുവിന്റെ വീട്ടിലേക്ക് പോകുന്നതും അവിടുത്തെ വിശേഷങ്ങളും എല്ലാം ആണ് ലക്ഷ്മി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്.

അനുവിന്റെ കല്യാണ വിശേഷങ്ങൾ എന്നാണ് ഈ വീഡിയോക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഈ വിഡിയോയിൽ തന്റെ കല്യാണത്തെ പറ്റി അനു തുറന്നു പറയുന്നുണ്ട്. തന്നെ കല്യാണത്തിന് വീട്ടിൽ നിർബന്ധിക്കുന്നുണ്ട് എന്നും എന്നാൽ ഉടനെ കല്യാണം കഴിക്കാൻ തനിക്ക് താല്പര്യം ഇല്ല എന്നും ഒക്കെ അനു പറയുന്നുണ്ട്.

തനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് എന്നും അതെല്ലാം നിറവേറ്റണം എന്നും അനു വീഡിയോയിൽ പറയുന്നുണ്ട്. ഒരുപാട് സിനിമകൾ ചെയ്യണം എന്നാണ് താരം പറയുന്നത്. നിരവധി പേരാണ് ഈ വീഡിയോക്ക് കമന്റുകളുമായി എത്തുന്നത്. അനുവിന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ എന്നും ഞങ്ങളെല്ലാം കൂടെ ഉണ്ട് എന്നും ഒക്കെ ആരാധകർ പറയുന്നുണ്ട്. ഈ വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ സ്ഥാനം പഠിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *