മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ജയറാം. മിമിക്രി വേദികളിൽ നിന്നും മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന അതുല്യപ്രതിഭയാണ് ജയറാം. സ്റ്റേജ് കയ്യടക്കുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിനുണ്ട്. തന്റെ നർമ്മം കലർന്ന സംസാരരീതിയിലൂടെയും മിമിക്രിയിലൂടെയും എപ്പോഴും കാണികളെ പൊട്ടി ചിരിപ്പിച്ചിട്ടുള്ള താരമാണ് ശ്രീ ജയറാം. ഇപ്പോൾആ പതിവ് ഒന്നുകൂടി ആവർത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഇത്തവണ കേരളത്തിലല്ല തമിഴ്നാട്ടിലെ ജനങ്ങളെയാണ് തന്റെ പ്രകടനം കൊണ്ട് ജയറാം കയ്യിൽ എടുത്തത്.
മണിരത്നം സംവിധാനം ചെയ്ത് വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് പൊന്നിയൻ സെൽവൻ. ഒരുപാട് സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ഇത്. ഇന്ത്യൻ സിനിമയുടെ തന്നെ താരസുന്ദരി ഐശ്വര്യ റായി ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൂപ്പർതാരങ്ങളായ കാർത്തി ജയം രവി തൃഷ എന്നിവരും തമിഴ് ഇൻഡസ്ട്രിയിൽ നിന്നും ഉണ്ട്.
കൂടാതെ മലയാള സിനിമയുടെ സൂപ്പർസ്റ്റാർ ജയറാമും ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ പ്രിയ നായിക ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ ശ്രദ്ധേയമായഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ സിനിമയുടെ പ്രമോഷൻ വേദിയിൽ ജയറാമേട്ടൻ അവതരിപ്പിച്ച മിമിക്രിയാണ് സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
നടൻ പ്രഭുവിനൊപ്പം ക്യാരവനിൽ സമയം ചിലവഴിച്ചപ്പോൾ ഉണ്ടായ രസകരമായ അനുഭവമാണ് ജയറാം പങ്കുവെച്ചത്. കൂടാതെ കാർത്തിയെ ഇതിൽ രസകരമായി തന്നെ കളിയാക്കുന്നുമുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. നിരവധി പേരാണ് ഈ വീഡിയോ കമന്റുകളുമായി എത്തുന്നത്. പൊന്നിയൻ സെൽവന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഒന്നടങ്കം ഇപ്പോൾ.
View this post on Instagram