എന്റെ ഗാരേജിലെ ഏറ്റവും മൂർച്ചയേറിയ ഉപകരണം…!!! ദുൽഖർ പങ്കുവെച്ച വീഡിയോ കണ്ടു ഞെട്ടൽ മാറാതെ ആരാധകർ.

മലയാള സിനിമയുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നുവന്ന താരമാണ് ദുൽഖർ. ഇന്ന് പാൻ ഇന്ത്യ ലെവലിൽ എത്തിനിൽക്കുന്ന ദുൽഖറിന് ഒരുപാട് ആരാധകർ ആണ് ഉള്ളത്. പൊതുവേ മലയാള സിനിമ താരങ്ങൾക്ക് ആഡംബര വാഹനങ്ങളോടുള്ള താല്പര്യം ആരാധകർക്ക് മുഴുവൻ അറിയാവുന്ന കാര്യമാണ്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ടുപേരാണ് മമ്മൂട്ടിയും ദുൽഖറും. രണ്ടുപേർക്കും കാറുകളോടുള്ള താല്പര്യം മലയാളി പ്രേക്ഷകർക്ക് എല്ലാം അറിയാവുന്ന കാര്യം ആണ്.

   

സിനിമ കഴിഞ്ഞാൽ പിന്നെ മമ്മൂക്കക്ക് കാറുകൾ ആണ് പ്രിയം. ഇപ്പോൾ ദുൽഖർ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്ന കുറച്ചു വീഡിയോകൾ ആരാധകർക്കിടയിൽ വലിയ തരംഗമായി മാറുന്നത്. തന്റെ ഗാരേജിലെ കാറുകൾ പരിചയപ്പെടുത്തുകയാണ് ദുൽഖർ ഇപ്പോൾ. ഇതിന്റെ വീഡിയോകളാണ് ആരാധകർക്കിടയിൽ തരംഗമായി മാറുന്നത്. ഒട്ടനവധി ആഡംബര കാറുകൾ സ്വന്തമായിട്ടുള്ള താരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ഇതെല്ലാം പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തുന്ന ഏതാനും വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ ദുൽഖർ പങ്കുവെച്ചിരിക്കുന്നത്.

ദുൽഖറിന്റെ ഗാരേജ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ. പോർഷെ ബെൻസ് ബിഎംഡബ്ലിയു തുടങ്ങിയ നിരവധി കാറുകൾ ദുൽഖർ പരിചയപ്പെടുത്തുന്നുണ്ട്. ഇതിനോടൊപ്പം ഇവയ്ക്ക് വിശദമായ ഒരു വിവരണവും നൽകുന്നുണ്ട്. ഇപ്പോൾ പോർഷേ കാർ പരിചയപ്പെടുത്തിക്കൊണ്ട് ദുൽഖർ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഈ വാഹനം സ്വന്തമാക്കാൻ സാധിക്കും എന്ന് ഒരിക്കലും വിചാരിച്ചതല്ല. എനിക്ക് ആദ്യം സ്വന്തമാക്കാൻ സാധിച്ചത് സ്പോർട്സ് കാർ ഇതാണ് എന്നും എന്റെ ഗാരേജിലെ ഏറ്റവും മൂർച്ചയുള്ള ഉപകരണം ഇതാണ് എന്നും ദുൽഖർ പറയുന്നുണ്ട്. ഇനിയും മറ്റു കാരുകളുടെ വിവരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഹീറോ കാർസ് എന്ന പേരിൽ ഒരു സീരീസ് പോലെ ആണ് ദുൽഖർ വീഡിയോ ചെയ്യുന്നത്. ഈ വിഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *