പ്രിത്വിയുടെയും സുപ്രിയയുടെയും മനസ്സു നിറച്ച് അല്ലിയുടെ വരികൾ:പോസ്റ്റ്‌ പങ്കുവെച്ച് സുപ്രിയ.

മലയാള സിനിമയുടെ പ്രധാനപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും മലയാളികളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. 2011ൽ ജേണലിസ്റ്റ് ആയ സുപ്രിയ മേനോനുമായിട്ടായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. ഇപ്പോൾ നിർമ്മാതാവായി സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് സുപ്രിയ മേനോൻ. 2014ൽ ആയിരുന്നു അലംകൃതയുടെ ജനനം.

   

ഇപ്പോൾ അലംകൃത അവളുടെ അച്ഛനും അമ്മയ്ക്കും തന്റെ കുഞ്ഞ് ഡയറിയിൽ എഴുതിയ കളങ്കമില്ലാത്ത വാക്കുകളാണ് പ്രേക്ഷകരുടെ മനസ്സ് നിറക്കുന്നത്.തന്റെ ഡാഡക്കും മമ്മക്കും കൊച്ച് അല്ലി എഴുതിയ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ഡിയർ ഡാഡ താങ്ക്യൂ ഫോർ ഗിവ് മി ദി ബെസ്റ്റ് ബർത്ഡേ എന്ന് തുടങ്ങുന്ന ഒരു നോട്ട് ആണ് അല്ലി നൽകിയത്. പലനിറത്തിലുള്ള പെന്സിലുകൾ വെച്ചാണ് അല്ലി നോട്ട് നിർമ്മിച്ചിരിക്കുന്നത്. നോട്ടിനു ചുറ്റും കുഞ്ഞ് ചിത്രങ്ങൾ വരച്ച് അല്ലി അലങ്കരിച്ചിട്ടുണ്ട്.

എട്ടാം പിറന്നാൾ ആണ് ഈ വർഷം അല്ലി ആഘോഷിക്കുന്നത്. മമ്മയോട് അല്ലി പറഞ്ഞത് എന്നെ എല്ലാ കാര്യങ്ങളും ചെയ്യാൻ എങ്കറേജ് ചെയ്യുന്ന ആളാണ്‌ മമ്മ എന്നാണ്. ഒരുപാട് കാര്യങ്ങൾ തന്റെ അച്ഛനും അമ്മയ്ക്കും ആയി എഴുതിയിട്ടുണ്ട്. എന്റെ ഒപ്പം കളിക്കാൻ കൂടുന്നതിന് എന്റെ അച്ഛനായതിന് എല്ലാം നന്ദി പറഞ്ഞു കൊണ്ടാണ് അല്ലി തന്റെ കൊച്ചു നോട്ട് എഴുതിയിരിക്കുന്നത്.

നിരവധി പേരാണ് അല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത് ഒപ്പം അല്ലിയുടെ ഈ എഴുത്തിനെ നിരവധി പേരാണ് പ്രശംസിച്ചു കൊണ്ട് രംഗത്ത് വരുന്നത്. അല്ലിയെ പോലെ ഒരു മകളെ ലഭിക്കാൻ ഭാഗ്യം ചെയ്യണം എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. തന്റെ കളങ്കമില്ലാത്ത കൊച്ചു വരികൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *