എയർപോർട്ടിൽ മകളെ യാത്രയാക്കാൻ എത്തി സായികുമാറും ബിന്ദു പണിക്കരും…

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ബിന്ദു പണിക്കരും സായികുമാറും. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ബിന്ദു പണിക്കർ. മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന താരങ്ങളിൽ മുന്നിൽ നിൽക്കുന്ന തരാമായിരുന്നു ബിന്ദു പണിക്കർ. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ബിന്ദു പണിക്കർ. സായി കുമാറിനെ ഇഷ്ടമില്ലാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല.

   

നെഗറ്റീവ് റോളുകളും കോമഡി റോളുകളും എല്ലാം ഒരുപോലെ വഴങ്ങുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സായി കുമാർ. മലയാള സിനിമയുടെ വെർസേറ്റൈൽ താരങ്ങളിൽ ഒരാളാണ് സായികുമാർ. 2019 ലാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആക്കാലത് നിരവധി വിമർശനങ്ങൾ ആണ് ഇവർ നേരിട്ടത്. ബിന്ദു പണിക്കരുടെ മകൾ കല്യാണിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത്.

കല്യാണി സിനിമയിൽ ഒന്നും ഇല്ലെങ്കിലും സോഷ്യൽ മീഡിയ വഴി ഏവർക്കും പരിചിതയാണ് താരം. നിരവധി ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കല്യാണി. ഇപ്പോൾ കല്യാണി പങ്കുവെച്ച് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കല്യാണി വിദേശത്ത് പോകുന്നതിന് യാത്രയാക്കാൻ എത്തിയ സായികുമാറിന്റെയും ബിന്ദു പണിക്കരുടെയും വീഡിയോ ആണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഇരുവരും കണ്ണീരോടെ ആണ് നിൽക്കുന്നത്. ഇരുവരും റ്റാറ്റ നൽകി കല്യാണിയെ യാത്രയാക്കുന്ന വീഡിയോ ആണ് പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്നത്. കല്യാണി ഒരു ദൂര യാത്രക്ക് പുറപ്പെടുകയാണ്. കല്യാണിയെ യാത്രയാക്കുന്ന ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *