കുടുംബത്തിലെ പിറന്നാൾ ആഘോഷമാക്കി നസ്രിയയും ഫഹദും…|Rayaan l Fahadh Faasil

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതിമാരാണ് ഫഹദ് ഫാസിലും നസ്രിയയും. മലയാളികൾക്ക് ഇഷ്ടപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തികളാണ് നസ്രിയയും ഫഹദ് ഫാസിലും. സോഷ്യൽ മീഡിയകളിൽ ഫഹദ് ഫാസിൽ സജീവമല്ലെങ്കിലും നസ്രിയ സോഷ്യൽ മീഡിയകളിലെ സജീവസാന്നിധ്യമാണ്. ഇവരുടെ വിശേഷങ്ങൾ നസ്രിയ പങ്കുവെക്കാറുണ്ട്. ഫോളോവേഴ്സ് ആണ് നസ്രിയയ്ക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്.

   

ഇപ്പോൾ നസ്രിയ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒരു പിറന്നാൾ ദിനത്തിൽ എടുത്ത ചിത്രങ്ങളാണ് നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. റയാൻ എന്ന കുട്ടിയുടെ ഒപ്പം ഉള്ള ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.ഈ കുട്ടി ആരാണ് എന്നായിരുന്നു ആരാധകർ അന്വേഷിച്ചിരുന്നത് എന്നാൽ അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ സഹോദരിയായ അഹമ്മദാ ഫാസിലിന്റെ മൂത്ത മകൻ ആണ് റയാൻ.

ഈ റയാന്റെ ജന്മദിനാഘോഷത്തിന് പകർത്തിയ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫാസിൽ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയാണ് റയാൻ. സൂപ്പർ ഹീറോ തീമിൽ ആയിരുന്നു റയാന്റെ ജന്മദിനാഘോഷം ഒരുങ്ങിയത്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. മുൻപും റയാനോട് ഒപ്പമുള്ള ചിത്രങ്ങൾ നസ്രിയ പങ്കുവെച്ചിട്ടുണ്ട് എന്നാൽ അപ്പോൾ റയാൻ കുഞ്ഞായിരുന്നു.

റയാൻ വളർന്നതിനു ശേഷം ആദ്യമായി ആണ് നസ്രിയക്കും ഫഹദിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഫഹദിന്റെയും നസ്രിയയുടെയും കുടുംബം ഒത്തുകൂടിയ ചടങ്ങ് ആയിരുന്നു ഇത്. ക്യാമറ മാൻ ആയി നിൽക്കുന്ന ഫഹദിനെയും കാണാം.എല്ലാ സന്തോഷ നിമിഷങ്ങളും ഫഹദ് പകർത്തുന്നത് കാണാം. തൊട്ടടുത്ത ഫഹദിന്റെ അനിയൻ ഫർഹാനെയും കാണാം നിരവധി ആരാധകർ ആണ് സന്തോഷത്തോടെ ആശംസകൾ അറിയിച്ച് എത്തിയത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *