ഇന്ത്യൻ സിനിമയുടെ ഈ താര സുന്ദരിയെ മനസ്സിലായോ?

2015 ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രമായ പ്രേമം എന്ന സിനിമയിലെ മലർ മിസ്സായി മലയാളികളുടെ മനസ്സിലേക്ക് കടന്നുകൂടിയ സായി പല്ലവിയുടെ പഴയകാല ചിത്രമാണ് ഇത്. ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളി ഹൃദയം കീഴടക്കിയ താരമാണ് സായി പല്ലവി.ചിത്രത്തിൽ നിവിൻ പോളിയോടൊപ്പം ആണ് താരം വേഷമിട്ടത്. തമിഴ്നാട്ടുകാരിയാണ്സായി പല്ലവി. ഒരു അഭിനേത്രി മാത്രമല്ല ഒരു ഡാൻസറും ഡോക്ടറും കൂടി ആണ് സായി പല്ലവി.

   

മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്ത കഥാപാത്രങ്ങൾക്ക് എല്ലാം മികച്ച പ്രതികരണമാണ് തരത്തിന് ലഭിച്ചത്. പ്രേമത്തിനുശേഷം 2016 ൽ ദുൽഖർ സൽമാൻ വേഷമിട്ട കലി എന്ന ചിത്രത്തിൽ നായികയായി താരം വേഷമിട്ടു. ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് സായി പല്ലവി. മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി ഒട്ടേറെ ഭാഷകളിൽ സായി പല്ലവി വേഷമിട്ടിട്ടുണ്ട്.

സായി പല്ലവി സെൻതാമരയ്‌ എന്നാണ് മുഴുവൻ പേര്. നിരവധി അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ബാലതാരമായി ഒരു ചിത്രത്തിൽ താരം വേഷമിട്ടിട്ടുണ്ട്. തന്റെ നൃതത്തിലൂടെ ആണ് ഒരുപാട് ആരാധകരെ സൃഷ്ടിക്കാൻ സായി പല്ലവിക്ക് ആയത്. ഫിദ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം എല്ലാവർക്കും ഇഷ്ട്ടപ്പെട്ട ഒന്നാണ്. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം.

തന്റെ പുതിയ ഡാൻസ് വീഡിയോകൾ താരം പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം ആരാധകർ ഏറ്റെടുക്കാരുമുണ്ട്.എല്ലാ ഭാഷകളിലും ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് സായി പല്ലവി. തമിഴിൽ മാരി 2 എന്ന ചിത്രത്തിലെ താരത്തിന്റെ വേഷം ഇന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്.ഇനിയും ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിക്കട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *