മലയാളികളുടെ അമ്പിളിചന്തതിനു ഓണാക്കോടിയുമായി സുരേഷ്ഗോപി.പ്രേക്ഷകരുടെ കണ്ണ് നനയിച്ച ചിത്രങ്ങൾ.

മലയാള സിനിമയിൽ പകരക്കാരൻ ഇല്ലാത്ത നടനാണ് ജഗതി ശ്രീകുമാർ. അതുപോലെതന്നെ മലയാളികളുടെ ആക്ഷൻ ഹീറോയാണ് സുരേഷ്‌ഗോപി. കഴിഞ്ഞദിവസം ആരാധകരുടെ കണ്ണ് നനയിച്ച ചിത്രമാണ് പുറത്തു വന്നത്. ജഗതി ശ്രീകുമാറിനെ കാണാനും ഓണസമ്മാനം നല്കാനും ആയി സുരേഷ് ഗോപി ജഗതി ചേട്ടന്റെ വീട്ടിൽ പോയ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കവേയാണ് മലയാള സിനിമലോകത്തെ മുഴുവൻ സങ്കടത്തിലാക്കിയ ആ അപകടം സംഭവിക്കുന്നത്.

   

മലയാള സിനിമയിലെ പകരക്കാരൻ ഇല്ലാത്ത ഹാസ്യ രാജാവ് അപകടത്തിൽ പെട്ട വിവരം അറിഞ്ഞു ഞെട്ടാത്തവരായി ആരും ഉണ്ടാകില്ല.മലയാള സിനിമയുടെ ഹാസ്യ രാജാവ് എട്ടു വർഷം മുന്നേ ആണ് സിനിമയിൽ നിന്നും വിട്ടു നിന്നത്.എങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്ന ആശ്വാസത്തിൽ ആയിരുന്നു ആരാധകർ.സിനിമ ലോകത്തിനു തീരാ നഷ്ട്ടം തന്നെ ആയിരുന്നു ആ അപകടം. സുരേഷ് ഗോപിയുമായി നിരവധി ചിത്രങ്ങളിൽഅദ്ദേഹം അഭിനയിച്ചിട്ടുണ്ട് ഇതിൽ വാഴുന്നോർ.

എന്ന ചിത്രത്തിലെ ഇരുവരും തമ്മിലുള്ള രംഗങ്ങൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തന്റെ സിനിമ ജീവിതം മുഴുവൻ പ്രേക്ഷകരെ ചിരിപ്പിച്ച ജഗതി ശ്രീകുമാറിനെ സുരേഷ് ഗോപി കാണാൻ എത്തിയ ചിത്രങ്ങൾ ആണ് ആരാധകരുടെ കണ്ണ് നനയിക്കുന്നത്. വ്യക്തമായിഅനങ്ങാനും സംസാരിക്കാനുംഒന്നും കഴിയില്ലെങ്കിലും അദ്ദേഹം തിരിച്ചുവന്ന സിനിമയായിരുന്നു സിബിഐ ഫൈവ്. വലിയ ആഘോഷത്തിൽ ആയിരുന്നു മലയാളികളും.

ഇപ്പോൾ ഓണസമ്മാനവുമായി ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയിരിക്കുകയാണ്സുരേഷ് ഗോപി.കൂടാതെ സുരേഷ് ഗോപി ജഗതി ശ്രീകുമാറിനെ പൊന്നാട അണിയിക്കുകയും ചെയ്തു.ഈ സമയം സുരേഷ് ഗോപിയെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങൾ ആണ് ആരാധകരെ കണ്ണ് നനയിക്കുന്നത്.ഇനിയും സജീവമായി സിനിമയിലേക്ക് തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥനയിലും കാത്തിരിപ്പിലുമാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *