നമ്മളെല്ലാവരും തന്നെ ക്ഷേത്രങ്ങളിൽ പോകുന്നവർ ആണല്ലോ മനസ്സിനെ എന്തെങ്കിലും തരത്തിലുള്ള വിഷമങ്ങൾ ഉണ്ടാകുമ്പോൾ ആയിരിക്കും കൂടുതൽ നമ്മൾ ക്ഷേത്രദർശനം നടത്തുന്നത് അപ്പോൾ നമുക്ക് ലഭിക്കുന്ന ആശ്വാസം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്നാൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് ക്ഷേത്രത്തിൽ പ്രധാന ദേവനെ നമ്മൾ പ്രാർത്ഥിക്കുമ്പോൾ ആ പ്രധാന ദേവനെ വാഹനമായി ഒരു പ്രതിഷ്ഠ കൂടി അവിടെ ഉണ്ടാകും.
അതിനെ നമ്മൾ പലപ്പോഴും കാണാതെ പോകാറുണ്ട് ഇന്ന് അതിനെ പറ്റിയാണ് പറയാൻ പോകുന്നത് ശിവക്ഷേത്രങ്ങളിൽ പോകുമ്പോൾ നമുക്ക് പ്രധാനമായും നന്ദിയെ അവിടെ കാണാനായി സാധിക്കും. ഹിന്ദു ഐതിഹ്യപ്രകാരം നന്ദിയോട് നമ്മൾ എന്തുപറഞ്ഞാലും അത് ശിവന്റെ കാതുകളിൽ നേരിട്ട് എത്തുന്നതായിരിക്കും. അതുപോലെ ഒരു അനുഗ്രഹം ഭഗവാൻ നന്ദി നൽകിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇനി ശിവക്ഷേത്രയിൽ പോകുമ്പോൾ ശിവനെ മാത്രം പ്രാർത്ഥിച്ചാൽ പോരാ നന്ദിദേവനെയും നമ്മൾ പ്രാർത്ഥിക്കണം അതിനുവേണ്ടി നമ്മൾ വിഷയത്തിലേക്ക് പോകുമ്പോൾ കുറച്ചു പഴങ്ങളോ പുഷ്പങ്ങളോ കൊണ്ടുപോവുക. അതിനുശേഷം നന്ദിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുക. മാത്രമല്ല നിങ്ങൾക്ക് എന്ത് ആഗ്രഹമാണ് ഉള്ളത് അത് ആദ്യം നന്ദിയുടെ കാതിൽ പറയുക.
പറയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഒരു കാത് അടച്ചുപിടിച്ച് വേണം നമ്മൾ പറയുവാൻ. അതിനുശേഷം ശിവനെ പ്രാർത്ഥിക്കുകയും ചെയ്യാം. ഇത്രയും കാര്യങ്ങൾ നിങ്ങൾ മുടങ്ങാതെ തന്നെ ചെയ്യുക. അതുപോലെ തന്നെ ശിവ ഭഗവാനേ കൂവള മാല സമർപ്പിക്കുന്നതും ജലധാര നടത്തുന്നതും വളരെ വിശേഷപ്പെട്ടതാണ്.