മനുഷ്യരുടെ ഏറ്റവും വലിയ സുഹൃത്തുക്കൾ തന്നെയാണ് നായ്ക്കൾ ഭക്ഷണം കൊടുക്കുന്നു എങ്കിൽ അത് നായിക്ക് തന്നെ കൊടുക്കണം അതു മരിക്കുവോളം അതിന് നമ്മളോട് നന്ദി ഉണ്ടാകും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു സംഭവമാണ്. തുർക്കിയിലാണ് ഈ സംഭവം നടക്കുന്നത് അവിടെ ഒരു പ്രധാനപ്പെട്ട നഗരത്തിൽ തെരുവ് നാടകം നടക്കുകയായിരുന്നു. നാടകം ഗംഭീരമായ നടക്കാൻ ഒരുപാട് ആളുകൾ ആയിരുന്നു പ്രോത്സാഹത്തിനു വേണ്ടി എത്തിയിരുന്നത്.
ഇതിലെ പ്രധാന നായകൻ ആയിട്ടുള്ള വ്യക്തി കുതിരപ്പുറത്ത് നിന്നും താഴേക്ക് വീണ് വേദന കൊണ്ട് പുളയുന്ന ഒരു രംഗമുണ്ട് കാണികൾ എല്ലാവരും തന്നെ അത് കാണാനായിരുന്നു കാത്തിരുന്നത്. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് എവിടെനിന്നോ ഒരു തെരുവ് നായ ഓടിയെത്തി അദ്ദേഹത്തെ നക്കാനും മണപ്പിക്കാനും അദ്ദേഹത്തെ നാടകത്തിൽ ഉപദ്രവിക്കുന്നത് പോലെ അഭിനയിച്ചവർക്ക് നേരെ കുരയ്ക്കാനും ഒക്കെ തുടങ്ങി.
ആ നായ ആ വ്യക്തിയെ സംരക്ഷിക്കാൻ നോക്കുകയാണ് ചാടിയെഴുന്നേറ്റ് ചുറ്റുമുള്ളവർക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല നാടകം മുടങ്ങിയ ഉടനെ കാര്യം മനസ്സിലായ വ്യക്തി പറഞ്ഞു ആ നായ എനിക്ക് ശരിക്കും അപകടം പറ്റിയതാണ് എന്ന് കരുതി എന്നെ രക്ഷിക്കാൻ വന്നതാണ്. ഇത് എന്റെ നായ അല്ല ഞാൻ ഇവിടെ വന്നപ്പോഴാണ് ഇവനെ കണ്ടത് ,
ഞാൻ കഴിച്ച ആഹാരത്തിൽ നിന്നും ഒരു പങ്ക് ഇവന് കൊടുക്കുകയും സ്നേഹത്തോടെ തലോടുകയും ചെയ്തു അതുകൊണ്ടാണ് എനിക്ക് അപകടം പറ്റി എന്ന് കരുതി അവൻ ചാടി വീണത്. നായയെ വീണ്ടുംസമാധാനിപ്പിച്ചതിനു ശേഷം നാടകം തുടങ്ങുകയും ചെയ്തു ആ നായയോടൊപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടശേഷം വ്യക്തി ഇങ്ങനെ എഴുതി. സുഹൃത്താണ് എന്നും എന്നോടൊപ്പം കാണും.