വീട്ടിൽ ജോലി ചെയ്യാൻ എത്തുന്ന വേലക്കാരികളെല്ലാം ഇനിയൊന്നു സൂക്ഷിക്കണം. ഇല്ലെങ്കിൽ നല്ല എട്ടിന്റെ പണി കിട്ടും.

നമ്മുടെ വീടുകളിൽ ഒരു വളർത്തുനായ ഉണ്ടെങ്കിൽ അത് നമ്മുടെ കുടുംബത്തിലെ ഒരു അംഗമായി മാറും. പല ആളുകൾക്കും വീട്ടിൽ വളർത്തും മൃഗങ്ങൾ ഉണ്ടെങ്കിൽ അതിൽ നായ്ക്കൾ തന്നെയായിരിക്കും. പലപ്പോഴും നമ്മുടെ പ്രശ്നങ്ങൾ അവരുടെ പ്രശ്നമായി മാറാറുണ്ട്. അതുപോലെ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. തങ്ങളുടെ മകനെ നോക്കുന്നതിനു വേണ്ടി അവർ ഒരു വേലക്കാരിയെ നോക്കുകയായിരുന്നു.

   

കുറേ തിരച്ചിലുകൾക്ക് ശേഷം 20 വർഷത്തെ പരിചയമുള്ള ഒരു വേലക്കാരിയെ അവർ കണ്ടെത്തുകയും ചെയ്തു കാര്യങ്ങളെല്ലാം നല്ല രീതിയിൽ ആയിരുന്നു പോകുന്നത് എന്നാണ് മാതാപിതാക്കൾ വിശ്വസിച്ചത് പക്ഷേ അങ്ങനെ അല്ലായിരുന്നു. രാവിലെ ജോലിക്ക് പോയി രാത്രി തിരിച്ചുവരുന്ന അവർ കാണുന്നത് ചിരിച്ചുകൊണ്ട് നിൽക്കുന്ന വേലക്കാരി ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാം നല്ല രീതിയിൽ പോകും എന്ന് അവർ വിശ്വസിച്ചു പക്ഷേ പെട്ടെന്നാണ് അവരത് ശ്രദ്ധിച്ചത് അവരുടെ വീട്ടിലെ നായ അവരോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നി.

പലപ്പോഴും അവരെ കാണുമ്പോൾ നായ അടുത്തേക്ക് വരികയും എന്തൊക്കെ സംസാരിക്കാൻ അല്ലെങ്കിൽ എന്തെങ്കിലും കാര്യങ്ങൾ പറയാൻ വേണ്ടി തുടങ്ങുന്നത് പോലെയുള്ള മനോഭാവങ്ങളെല്ലാം പ്രകടിപ്പിക്കാൻ തുടങ്ങി. അതോടുകൂടി അവർക്ക് എന്തൊക്കെയോ സംശയങ്ങളുമായി. വേലക്കാരെ കുഞ്ഞിന്റെ അടുത്തേക്ക് പോകുമ്പോഴും കുഞ്ഞിനെ എടുക്കാൻ പോകുമ്പോഴും എല്ലാം നായ തടയുന്നതും കുരയ്ക്കുന്നതും അവർ ശ്രദ്ധിച്ചു. അതോടെ നായക്ക് എന്താണ് പറയാനുണ്ടാവുക എന്നവർ ചിന്തിച്ചു.

അതോടെ ആ വീട്ടിൽ എന്താണ് നടക്കുന്നത് എന്ന് അറിയാൻ രാവിലെ ജോലിക്ക് പോകുമ്പോൾ അവർ റെക്കോർഡർ ഓൺ ചെയ്യുകയും തിരികെ രാത്രി വന്ന് അത് എടുത്ത് അവർ കേൾക്കുകയും ചെയ്തു. അപ്പോഴാണ് മനസ്സിലായത് ആ കുഞ്ഞിനെ അവർ വളരെയധികം ശകാരിക്കുകയും ചില സമയങ്ങളിൽ അടിക്കുകയും ചെയ്യുന്നതിന്റെ ശബ്ദരേഖകളാണ് ആ റെക്കോർഡിൽ ആയത്. നായ പലപ്പോഴും അതിനെ തടയാൻ ശ്രമിക്കുമ്പോഴും അതിനെയും ആ വേലക്കാരി തടഞ്ഞു നിർത്തുന്നു. ഇത് മനസ്സിലാക്കിയ ഉടൻ തന്നെ അവർ വേലക്കാരിക്ക് എതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ശരിക്കും ആ നായ ഇല്ലായിരുന്നുവെങ്കിൽ ആ കുഞ്ഞിന്റെ അവസ്ഥ വളരെ മോശമാകുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *