ഒരൊറ്റ ചർദ്ദി കൊണ്ട് കോടീശ്വരനായി മാറിയ യുവാവ് നിങ്ങൾക്ക് ആർക്കും തന്നെ വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ എന്നാൽ ഇത് യഥാർത്ഥ സംഭവം തന്നെയാണ്. ഭാഗ്യം ചിലപ്പോൾ ഛർദിയുടെ രൂപത്തിലും നമ്മളെ തേടിയെത്തും. മത്സ്യത്തൊഴിലാളി ആയിട്ടുള്ള 20കാരൻ ആയിട്ടുള്ള വ്യക്തിക്കാണ് ഈ ഭാഗ്യം സംഭവിച്ചത്.
ഒരു നേരത്തെ ഭക്ഷണത്തിനുള്ള വകയ്ക്ക് വേണ്ടി മോശം കാലാവസ്ഥയിൽ പോലും വലവീശാൻ പോയ യുവാവ് ഒരു നിമിഷം കൊണ്ട് കോടീശ്വരനായി മാറി. വീട്ടിലെ പട്ടിണി സഹിക്കാൻ വയ്യാതെ മോശം കാലാവസ്ഥ ആയാൽ കൂടിയും കടലിലേക്ക് മീൻ പിടിക്കാൻ പോകാൻ ആ യുവാവ് തയ്യാറായിരുന്നു. യുവാവിനെ കുറെ നേരം വലവീശിയിട്ടും ഒന്നും തന്നെ പിടിക്കാൻ സാധിച്ചില്ല.
കാറ്റും കോളും നിറഞ്ഞ കാലാവസ്ഥ ആയിരുന്നിട്ട് കൂടി വീട്ടിലെ പട്ടിണി ആലോചിച്ചപ്പോൾ അതൊന്നും അദ്ദേഹത്തെ അലട്ടിയില്ല. എന്നാൽ തുടർന്ന് മതിയാക്കി തിരികെ പോരാൻ തുടങ്ങുന്നതിനിടയാണ് ഒരു വിചിത്ര വസ്തു വലയിൽ കുടുങ്ങിയത് 7കിലോഗ്രാം ഓളം ഭാരമുള്ള വസ്തു പാറക്കഷണം ആണ് എന്നാണ് ആദ്യം വിചാരിച്ചത് എന്നാൽ കയ്യിലെടുത്തപ്പോൾ പ്രത്യേകത തോന്നിയത് കൊണ്ട് ബോട്ടിൽ സൂക്ഷിച്ചു.
അത് തിമിംഗലത്തിന്റെ ചർദ്ദി ആയിട്ടുള്ള ആംബർഗ്രിസ് ആണെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. കരയിലേക്ക് എത്തിയതിനുശേഷം പിന്നീട് വിദഗ്ധ പരിശോധനകൾ നടത്തിയതിനെ തുടർന്ന് അത് ശരിക്കും തിമിംഗലത്തിന്റെ ചർദ്ദി ആണെന്ന് കണ്ടെത്തുകയും അതിന്റെ മൂല്യം വളരെ വലുതാണ് എന്ന് അയാൾ തിരിച്ചറിയുകയും ചെയ്തു. ഭാഗ്യം മനുഷ്യനെ ഛർദിയുടെ രൂപത്തിലും ചിലപ്പോൾ വന്ന ഭവിക്കും.