ഒരു വഴിയാത്രക്കാരന്റെ യാത്രാ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് അത് വെറുമൊരു യാത്രാദൃശ്യം മാത്രമായിരുന്നില്ല അതിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നതും നമ്മൾ അറിയേണ്ടതും ആയിട്ട് ഉണ്ടായിരുന്നു. ഒരു എട്ടുവയസ്സുകാരന്റെ ചെറിയൊരു ജ്യൂസ് കടയായിരുന്നു അത് കട എന്നൊന്നും പറയാൻ സാധിക്കില്ല .
അവൻ തന്നെ ഉണ്ടാക്കിയ കുറച്ചു തണ്ണിമത്തൻ ജ്യൂസുകൾ വഴിയിൽ വിൽപ്പന നടത്തുകയാണ്. റോഡിലൂടെ പോകുന്ന യാത്രക്കാർ ദാഹിക്കുമ്പോൾ അവന്റെ കടയിൽ നിന്നും തണ്ണിമത്തൻ ജ്യൂസ് വാങ്ങി കുടിക്കും. അതുപോലെ ഒരു യാത്രക്കാരൻ ജ്യൂസ് കുടിക്കുന്നതിനുവേണ്ടി എത്തിയതും അവന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ വൈറലാക്കി.
എന്തിനാണ് നീ ഇതുപോലെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് പഠിക്കുന്നതിനുള്ള പൈസ ഉണ്ടാക്കുന്നതിനും മറ്റു പഠനോപകരണങ്ങളും വീട്ടിലേക്ക് വേണ്ട സാധനങ്ങളും വാങ്ങിക്കുന്നതിന് വേണ്ടി പൈസ ഉണ്ടാക്കുന്നതിനു വേണ്ടിയാണ് അവനെ തൊഴിൽ ചെയ്യുന്നത് എന്ന്. ഇതിനെ ഒരു ബാലവേല ആയിട്ട് ഒന്നും നമുക്ക് കൂട്ടാൻ സാധിക്കില്ല കാരണം.
അവൻ അവന്റെ സ്വന്തം ഇഷ്ടത്തിന് ആണ് ചെയ്യുന്നത് മാത്രമല്ല പഠിപ്പിന്റെ കൂടെയുള്ള ഒരു ചെറിയ പോക്കറ്റ് മണി. ഇന്ന് കുട്ടികൾ മാതാപിതാക്കളുടെ കയ്യിൽ നിന്നും ഒരുപാട് പൈസകൾ പോക്കറ്റ് മണിയായി വാങ്ങി ഇഷ്ടത്തിന് ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ ഇവൻ വളരെ ഉത്തരവാദിത്വത്തോടെ തന്റെ പഠിപ്പിക്കും തന്റെ വീട്ടിലുള്ളവർക്കും എല്ലാം ഉപകാരപ്രദമാകുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഇതല്ലേ നമ്മളെല്ലാവരും പ്രോത്സാഹനമായി എടുക്കേണ്ടത്.