ചേട്ടൻ മാർക്ക് അനിയത്തിമാർ എന്നു പറയുന്നത് ചെറിയ കുട്ടികളെ പോലെ ആയിരിക്കും അവർ എത്ര വളർന്നു വലുതായാലും ചേട്ടന്മാരുടെ മനസ്സിൽ എപ്പോഴും അവർ ചെറിയ കുട്ടികൾ തന്നെയായിരിക്കും അതുപോലെ തന്നെയാണ് അനിയത്തിമാർക്ക് തന്റെ ചേട്ടൻ എന്ന് പറയുന്നത് അച്ഛന്റെ സ്ഥാനത്തിന് തുല്യമായിരിക്കും.
ഏതൊക്കെ ബന്ധങ്ങൾ അടർന്നു പോയാലും സഹോദരങ്ങൾ തമ്മിലുള്ള ബന്ധം എന്നു പറയുന്നത് അത് വേറെ തന്നെയാണ്. എത്ര തന്നെ വഴക്കിട്ടാലും എത്ര തന്നെ ചീത്ത വിളിച്ചാലും വീണ്ടും ഒന്നിക്കുന്നത് അവർ മാത്രമാണ്. ആ ബന്ധത്തിന്റെ ഒരു മാജിക് എന്ന് പറയുന്നത് ആർക്കും നിർവഹിക്കാൻ പോലും സാധിക്കില്ല.
ഇവനെ തുല്യം സ്നേഹിക്കുന്ന അനിയത്തിയെ സുരക്ഷിതമായി ആ പെരുമഴയത്ത് തന്റെ അനിയത്തിക്ക് ഒന്നും സംഭവിക്കാത്ത രീതിയിൽ സംരക്ഷിച്ചു പോകുന്ന ഒരു ചേട്ടനെ വീഡിയോയിൽ നമുക്ക് കാണാം. കോരിച്ചൊരിയുന്ന മഴയത്ത് യൂണിഫോമും ബാഗും എല്ലാം അണിഞ്ഞ് സ്കൂളിൽ പോകാൻ നിൽക്കുകയാണ് ആ സുന്ദരിക്കുട്ടി. എന്നാൽ മുട്ടോളം വരെ വെള്ളമുള്ള റോഡിലൂടെ അനിയത്തി പോകുമ്പോൾ ഉറപ്പായും അവൾ നനയും എന്ന് മനസ്സിലാക്കിയ ചേട്ടൻ അവളെ തന്റെ പുറത്ത് കേറ്റിക്കൊണ്ട് റോഡിലൂടെ നടക്കുകയാണ്.
ആ ചളി വെള്ളത്തിലൂടെ തന്റെ അനിയത്തിയെ സുരക്ഷിതമായി പിന്നിൽ പിടിച്ചുകൊണ്ട് ചേട്ടൻ മുന്നോട്ടു നടക്കുകയാണ്. അവളുടെ ദേഹത്ത് ഒരു ചളി പോലും തെറിക്കാതെ ചേട്ടൻ സുരക്ഷിതമായി തന്നെ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യം നമുക്ക് വളരെയധികം സന്തോഷം നൽകും. ഇവരുടെ ഈ സ്നേഹബന്ധം പിന്നീടുള്ള കാലത്തോളം നിലനിന്നു പോകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.