അപകടം പറ്റിയതിനു ശേഷം ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിലേക്ക് എത്തിയ പൂച്ച കുട്ടിക്ക് സംഭവിച്ചത് കണ്ടോ.

നമുക്കെന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാലും നമ്മുടെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാലോ നമ്മൾ എവിടേക്കാണ് ആദ്യം പോകുന്നത്. എല്ലാവർക്കും അറിയാം ഹോസ്പിറ്റലിൽ അല്ലെങ്കിൽ ഡോക്ടറുടെ അടുത്തേക്ക് ശരിയാണ് ഈ പൂച്ചക്കുട്ടിയും അതുതന്നെയാണ് ചെയ്തത്. തന്റെ കാലിന് അപകടം പറ്റിയതിനെ തുടർന്ന് ആശുപത്രിയിലേക്കാണ് പൂച്ചക്കുട്ടി ആദ്യം ഓടിയത്. എങ്ങനെയാണ് പൂച്ചക്കുട്ടിക്ക് അത് അറിഞ്ഞത് എന്നൊന്നും അറിയില്ല .

   

പക്ഷേ അവൻ നേരെ ചെന്നത് അവിടെയായിരുന്നു. പക്ഷേ തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് പൂച്ചക്കുട്ടിക്ക് മനസ്സിലാവുകയും ചെയ്തു ആദ്യം അവിടെ എല്ലായിടത്തും ഞൊണ്ടിനുണ്ടി നടക്കുകയും ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് പൂച്ചക്കുട്ടി ഉറപ്പാക്കുകയും ചെയ്തു.എന്നാൽ കുറച്ചുസമയത്തിനുശേഷം ആയിരുന്നു ആ പൂച്ചക്കുട്ടിയെ അവിടെയുള്ള ഒരു നേഴ്സ് ശ്രദ്ധിച്ചത്. പൂച്ചക്കുട്ടിയുടെ അടുത്തേക്ക് പോയപ്പോൾ അതിന്റെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട് .

എന്ന് അയാൾക്ക് മനസ്സിലായി ഉടനെ തന്നെ പൂച്ചക്കുട്ടിയെ അവിടെ നിന്നും എടുക്കുകയുംഡ്രസ്സിംഗ് ചെയ്യുന്ന സ്ഥലത്തേക്ക് പൂച്ചക്കുട്ടിയെ കൊണ്ടുപോവുകയും ചെയ്തു പരിശോധനയിൽ പൂച്ചക്കുട്ടിയുടെ കാലിന് പരിക്കുപറ്റിയിട്ടുണ്ട് എന്ന് മനസ്സിലായി. ഉടനെ തന്നെ അയാൾ പൂച്ചക്കുട്ടിയുടെ കാലിന് മുറിവ് വയ്ക്കുകയും കെട്ടുകയും എല്ലാം ചെയ്തു .

പൂച്ചക്കുട്ടി ആ സമയങ്ങളിൽ എല്ലാം തന്നെ പ്രതികരിക്കാതെ അനങ്ങാതെ ഇരിക്കുകയായിരുന്നു അതിനു മനസ്സിലായിക്കാണും തന്നെ അവർ ശുശ്രൂഷിക്കുകയാണെന്ന്. പൂച്ചക്കുട്ടിക്ക് കാലിന് മുറിവ് കെട്ടിയതിനു ശേഷം അതിനെ പറഞ്ഞു വിടുകയും ചെയ്തു എന്നാൽ തന്റെ കാര്യത്തിൽ വളരെ ഉത്തരവാദിത്വമുള്ളതാണ് ആ പൂച്ച കുറച്ചു ദിവസങ്ങൾക്ക് ശേഷം പരിക്ക് മാറിയോ എന്ന് പരിശോധിക്കാൻ വേണ്ടി പൂച്ചക്കുട്ടി വീണ്ടും ആ ഹോസ്പിറ്റലിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *