ബസ്സിൽ പോകുന്ന സമയത്ത് രാവിലെയും വൈകുന്നേരങ്ങളിലും സ്കൂൾ വിദ്യാർത്ഥികളെയും കൺസഷൻ കൊടുത്ത് യാത്ര ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും ചില ബസുകളിൽ സീറ്റുകൾ ഉണ്ടെങ്കിൽ കൂടിയും അവർക്കുന്നിരിക്കാനുള്ള അനുവാദം ആ കണ്ടക്ടർമാർ കൊടുക്കുകയില്ല. അവർക്ക് അനുവാദം മേടിക്കേണ്ട ആവശ്യമില്ലെങ്കിൽ കൂടിയും ആരെങ്കിലും ഇരുന്ന് കഴിഞ്ഞാൽ പിന്നെ കണ്ടക്ടർ അവരെ പറയുന്നത് അത്രയും അധികമായിരിക്കും അതുകൊണ്ടുതന്നെ പലപ്പോഴും പല വിദ്യാർത്ഥികളും പേടിച്ച് ഇരിക്കാറില്ല. എന്നാൽ ഈ വിദ്യാർത്ഥികളുടെ കഷ്ടത മനസ്സിലാക്കി ഒരു ബസ്സിൽ ഒരു യാത്രക്കാരി ആ കുട്ടികൾക്ക് വേണ്ടി സംസാരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് വളരെയധികം ക്ഷീണിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ കാണാനിടയായി ആ കുട്ടിയോട് ആ സ്ത്രീ ഇരിക്കുന്ന സീറ്റിൽ നിന്നും എഴുന്നേറ്റ് ആ പെൺകുട്ടിയോട് അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു. ആദ്യമെല്ലാം ആ കുട്ടി വേണ്ട എന്ന് പറഞ്ഞുവെങ്കിലും ആ യുവതി നിർബന്ധിച്ചത് കൊണ്ട് ആ കുട്ടി അവിടെ ഇരിക്കാൻ തയ്യാറായി. എന്നാൽ ഇത് കണ്ടതോടെ ബസ്സിലെ കണ്ടക്ടർ ആ കുട്ടിയുടെ എഴുനേൽക്കാൻ പറയുകയും ചീത്ത പറയുകയും ചെയ്തു. ഇത് കണ്ടതോടെ ആ യുവതി ഇപ്രകാരം പറഞ്ഞു. ആ കുട്ടി അവിടെ ഇരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്താണ് പ്രശ്നം?
അവൾ അവിടെ ഇരുന്നോട്ടെ ആ കുട്ടികളെ ഒന്ന് നോക്കൂ എത്രത്തോളം ക്ഷീണിച്ചുകൊണ്ടാണ് അവർ അവിടെ നിൽക്കുന്നത് എന്ന്. രാവിലെ ചിലപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ആയിരിക്കും ഓരോ കുട്ടികളും ട്യൂഷൻ ക്ലാസ് അതുപോലെ സ്കൂളിലെ ക്ലാസ് എന്നൊക്കെ പറഞ്ഞു പോകുന്നത് ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച് ബസ്സിന്റെ പിന്നാലെ വൈകുന്നേരം ഓടിത്തളർന്നായിരിക്കും ഓരോ കുട്ടികളും ബസ്സിൽ കയറുന്നത് നിങ്ങൾ ആ പെൺകുട്ടികളെ കണ്ടോ ഇതിൽ എത്ര കുട്ടികൾ ഇപ്പോൾ പീരിയഡിൽ ആയിരിക്കും എന്ന് നിങ്ങൾക്ക് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.
ആ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഓരോ സ്ത്രീകൾക്കും അറിയാം. എന്നാൽ അതൊന്നും അവർ പുറത്തു കാണിക്കാതെ ആയിരിക്കും പല കുട്ടികളും സഹിച്ചു നിൽക്കുന്നത്. നമ്മളെല്ലാവർക്കും തന്നെ ക്ഷീണമുണ്ട് പക്ഷേ പറ്റുന്നത് പോലെ ആ കുട്ടികളെ സഹായിക്കാൻ പറ്റിയാൽ അത് അവർക്ക് കൊടുക്കാൻ പറ്റുന്ന സ്നേഹം ആയിരിക്കും. ഇത്രയും പറഞ്ഞതോടെ ആ ബസ് കണ്ടക്ടറുടെ വായ അടഞ്ഞു എന്നാൽ അതല്ല അതിശയം ഉണ്ടായത് പറഞ്ഞു കഴിഞ്ഞതിനുശേഷം പിന്നീട് ഒരുപാട് യാത്രക്കാരാണ് എഴുന്നേറ്റുനിന്ന് ആ കുട്ടികൾക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തത്.