കുറെ സമയമായി അമ്മ ആന മണ്ണിനടിയിൽ കുഴിച്ചു കൊണ്ടിരിക്കുന്നു. എന്താണെന്ന് കണ്ടാൽ നിങ്ങളുടെ ചങ്ക് തകർന്നുപോകും.

മനുഷ്യനും മൃഗങ്ങൾക്കും എല്ലാം ദൈവം തന്ന ഒരു അനുഗ്രഹം തന്നെയാണ് മാതൃസ്നേഹം. അത്തരമൊരു മാതൃസ്നേഹത്തിന്റെ കടയാണ് പറയാൻ പോകുന്നത്. പതിനാറോളം വരുന്ന ആനകൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുകയാണ് എവിടേക്കാണ് ഇവരുടെ യാത്ര എന്ന് ആർക്കും പറയാൻ സാധിക്കില്ല. എന്നാൽ ആ പ്രദേശത്തുകൂടി ആനക്കൂട്ടം പോകുന്നത് സ്ഥിരം ഉള്ള കാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ അവർക്കാർക്കും അക്കാര്യത്തിൽ പുതുമ ഉണ്ടായിരുന്നില്ല ചുറ്റും കാട് ആയതുകൊണ്ട് ആനകൾ കാട്ടിൽ കയറി അവർക്ക് വേണ്ട ആഹാരങ്ങളും വെള്ളവും കഴിക്കും.

   

ഗ്രാമത്തിലുള്ളവർക്ക് ഒരു ശല്യവും ഇതുവരെ ആനകൾ ഉണ്ടാക്കിയിട്ടും ഇല്ല. പതിവുപോലെ ആനക്കൂട്ടംഗ്രാമത്തിലൂടെ പോവുകയായിരുന്നു അതിനിടയിൽ ആയിരുന്നു അത് സംഭവിച്ചത്. ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു അത് തന്നെ തുമ്പി കൈകൊണ്ട് മണ്ണിൽ കുഴിക്കാൻ തുടങ്ങി എന്താണ് ഈ ആന ചെയ്യുന്നത് എന്ന് ആർക്കും മനസ്സിലായില്ല എല്ലാവരും വളരെ അതിശയത്തോടെ അത് നോക്കി നിൽക്കുകയായിരുന്നു.

വേറെ ആനകളെല്ലാം അവിടെ നിന്നും പോവുകയും ചെയ്തു. എന്നാൽ ഈ ആന വളരെ വെപ്രാളത്തിൽ ആയിരുന്നു മണ്ണ് തുറന്നു കൊണ്ടിരുന്നത്. പെട്ടെന്ന് ആർക്കും തന്നെ മനസ്സിലായില്ല ആരും അടുത്തേക്ക് പോകാൻ ധൈര്യം കാണിച്ചതുമില്ല. ഏകദേശം പതിനൊന്നു മണിക്കൂറോളം ആന ഇതുതന്നെ ആവർത്തിച്ചു കൊണ്ടിരുന്നു. അവസാനം എന്താണ് കാര്യം എന്നറിയാൻ എല്ലാവരും തന്നെ തീരുമാനിച്ചു ആന ആകെ തളർന്നിട്ടുണ്ടായിരുന്നു എല്ലാവരും ആനയുടെ അടുത്ത് കുറച്ച് വെള്ളം വച്ചുകൊടുത്തു. ആന വെള്ളം കുടിക്കാനായി പോയ സമയത്ത് അവർ കുഴിയിലേക്ക് നോക്കി.

അപ്പോഴാണ് അവർ ഞെട്ടിപ്പോയത് അതിനകത്ത് മാസങ്ങൾ മാത്രമുള്ള ഒരു ആനക്കുട്ടിയാണ് ഉണ്ടായിരുന്നത്. ആനക്കുട്ടിയെ രക്ഷിക്കാൻ ആയിരുന്നു അമ്മ ആന ഇത്രയും നേരം ശ്രമിച്ചത്. വെള്ളം കുടിച്ച് വന്ന ആന വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. ഒറ്റയ്ക്കാണെങ്കിൽ സാധിക്കില്ല എന്ന് മനസ്സിലായപ്പോൾ ആളുകൾ എല്ലാവരും തന്നെ അവരുടേതായ രീതിയിൽ ശ്രമങ്ങളും തുടങ്ങി. പക്ഷേ അവരെല്ലാം റെഡിയാക്കി വരുമ്പോഴേക്കും അമ്മ ആന തന്റെ കുഞ്ഞിനെ അവിടെ നിന്നും രക്ഷിച്ചു. എല്ലാവരും നിറകണ്ണുകളോടെയാണ് ആ കാഴ്ച കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *