വിവാഹം നടക്കുന്ന സമയത്ത് നമ്മൾ പലതരത്തിലുള്ള വാഗ്ദാനങ്ങളും പറയാതെ പറയാറുണ്ട് നിന്റെ സുഖത്തിലും ദുഃഖത്തിലും പ്രതിസന്ധികളിലും എല്ലാം തന്നെ നിന്റെ കൂടെ കാണും. പക്ഷേ എത്ര ആളുകളാണ് വിവാഹത്തിന് ശേഷമുള്ള ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം പാലിക്കാറുള്ളത് പലപ്പോഴും സ്വാർത്ഥതയുടെ പേരിലും ഈഗോയുടെ പേരിലും ബന്ധം തന്നെ ഉപേക്ഷിച്ചു പോകുന്ന എത്രയോ ആളുകൾ ഇന്ന് സമൂഹത്തിൽ ഉണ്ട്.
പരസ്പരം സ്നേഹം ഇല്ലാത്തതിന്റെയും സഹകരണം ഇല്ലാത്തതിന്റെയും കാരണം ഡിവോസുകളുടെ എണ്ണം ഇന്നത്തെ കാലത്ത് കൂടി വരികയാണ്. അവരെല്ലാം തന്നെ ഈ ഭാര്യയെയും ഭർത്താവിനെയും കണ്ടുപഠിക്കണം. എന്ത് പ്രതിസന്ധികൾ വന്നാലും പരസ്പരം വിട്ടുകൊടുക്കാതെ സ്നേഹിക്കുന്ന ഇവരാണ് എല്ലാവർക്കും മാതൃക.
തന്റെ ഭാര്യക്ക് കാൻസറാണ് സ്വാഭാവികമായും കീമോതെറാപ്പികൾ കൊണ്ടും തലമുടി കൊഴിഞ്ഞുപോകുന്നത് സ്വാഭാവികമാണ് എന്നാൽ അതിനു മുൻപ് തന്നെ അവളുടെ മുടി നീക്കം ചെയ്യുകയാണ് അതും സ്വന്തം ഭർത്താവ് തന്നെ. ഒരു ഭർത്താവ് എന്ന നിലയിൽ ഈ സമയത്താണ് അവളെ ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകി കൂടെ നിൽക്കേണ്ടത്. കാരണം അത്തരം ഒരു വലിയ രോഗാവസ്ഥയിലൂടെ ആയിരിക്കും അപ്പോൾ ആ യുവതി കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
അപ്പോൾ ആശ്വാസവാക്ക് പകരാനും ഒന്നു കൂടെ നിൽക്കാനും ഇത്രയും സ്നേഹിക്കുന്ന ജീവിതപങ്കാളി കൂടെയുണ്ടെങ്കിൽ അതിലും വലിയ സന്തോഷവും ധൈര്യവും വേറെ വേണ്ട. അവസാനം തന്റെ ഭാര്യയുടെ മുടി കളഞ്ഞതിനുശേഷം അവൾക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകി ഇതൊന്നും വലിയ കാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് ഭർത്താവ് അദ്ദേഹത്തിന്റെ മുടിയും കൂടി ഷേവ് ചെയ്ത് കളയുകയാണ്. ഏറ്റവും മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.