ഇത് കാണുമ്പോൾ ആർക്കും തന്നെ ബാല്യകാലം ഓർമ്മ വരും. ഇതുപോലെ ഒരു ബാല്യം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ.

വളർന്നു വലുതായി ഒരു നല്ല നിലയിൽ എല്ലാം എത്തി തിരികെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ പലസ്ഥലങ്ങളിലും നമ്മുടെ മനസ്സ് നിറയ്ക്കുന്നതും കണ്ണ് നിറയ്ക്കുന്നതുമായ ഒരുപാട് സുന്ദര മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ടാകും ഏതൊരു വ്യക്തിയുടെ ജീവിതത്തിലും സന്തോഷിക്കാവുന്ന ഒരു നിമിഷമെങ്കിലും ഉണ്ടാകാതെ ഇരിക്കില്ല. അദ്ദേഹത്തിന്റെ ഇത്തരം സന്ദർശനങ്ങള്‍ കൂടുതല്‍ ഉണ്ടായിരിക്കുക നമ്മുടെ ബാല്യകാലത്ത് ആയിരിക്കും.

   

കാരണം എല്ലാവരും എടുത്തു കൊണ്ട് നടക്കുകയും ഇഷ്ടപ്പെട്ടതെല്ലാം വാങ്ങി കഴിക്കുകയും ഇഷ്ടപ്പെട്ട പോലെയെല്ലാം ഓടിച്ചാടി നടക്കുകയും ചെയ്യുന്നത് ബാല്യത്തിൽ മാത്രമാണ്. പൂർണ്ണ സ്വാതന്ത്ര്യം ആ സമയത്ത് നമുക്ക് ഉണ്ടായിരിക്കും. എത്ര വലിയ ആഗ്രഹങ്ങൾ പറഞ്ഞാലും അത് സാധിച്ചു തരാൻ ഒരുപാട് ആളുകളും ഉണ്ടാകും.

അത്തരത്തിൽ നമ്മുടെയെല്ലാം ബാല്യകാലത്തെ ഓർമിപ്പിക്കുന്ന ഒരു കൊച്ചു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ഇതുപോലെ യാത്ര ചെയ്യാത്ത ആരും തന്നെ നമുക്കിടയിൽ ഉണ്ടാവാതിരിക്കില്ല. വീഡിയോയിൽ കാണുന്നത് അച്ഛനാണോ അല്ലെങ്കിൽ അപ്പൂപ്പൻ ആണോ എന്നൊന്നും അറിയില്ല. എന്നാൽ അവൾ വളരെ സന്തോഷത്തിലാണ് ഒരു സൈക്കിൾ സവാരിയിലുമാണ്.

നിർത്തിയിട്ട സൈക്കിളിൽ അദ്ദേഹം അവൾക്ക് വാങ്ങിക്കൊടുത്ത മിട്ടായിയും കയ്യിൽ പിടിച്ച് കറങ്ങി നടക്കുന്ന കൊച്ചുസുന്ദരി ആരാണ് എന്താണ് എന്ന് നമുക്ക് അറിയില്ല. പക്ഷേ ഒരുപാട് സന്തോഷത്തിലാണ് ആ കുട്ടി എന്ന് വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ചുറ്റുമുള്ള കാഴ്ചകൾ എല്ലാം കണ്ട് മിട്ടായിയുടെ മധുരം തുടങ്ങി ലോകം തന്നെ കീഴടക്കിയ സന്തോഷത്തിലാണ് അവൾ യാത്ര ചെയ്യുന്നത്. ഇതുപോലെ ചെറുപ്പത്തിൽ ലോകം ചുറ്റി നടന്ന ഓർമ്മകൾ നിങ്ങൾക്കും ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *