അല്ലെങ്കിലും വിശപ്പിന്റെ വിളി ആദ്യം തിരിച്ചറിയാൻ ഒരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ. ഈ അമ്മയുടെ പ്രവർത്തി കണ്ടോ.

വിശക്കുന്നുണ്ടെന്ന് പറയാതെ തന്നെ നമ്മുടെ വിശപ്പ് മനസ്സിലാക്കി ഓരോ സമയവും നമുക്ക് വേണ്ടി ആഹാരം നൽകുന്ന ഒരേ ഒരാൾ മാത്രമേയുള്ളൂ ഈ ലോകത്ത് അമ്മ. നമുക്ക് വേണ്ടി ഇഷ്ടപ്പെട്ട ഓരോ ഭക്ഷണങ്ങളും ഉണ്ടാക്കി ഓരോ സമയത്തും അമ്മ നമ്മളെ കൊണ്ട് അത് കഴിപ്പിക്കും.

   

നമ്മുടെ വയറു നിറയുമ്പോൾ അമ്മയ്ക്ക് ഉണ്ടാകുന്ന സന്തോഷം പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാകും. നമ്മുടെ മാത്രമല്ല ചുറ്റുമുള്ള ഏതു മക്കളുടെയാണെങ്കിലും വിശപ്പ് തിരിച്ചറിയാൻ ഒരു അമ്മയ്ക്ക് മാത്രമേ സാധിക്കൂ. വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ ഒരു അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. വിശന്നു എല്ലാം തോലുമായ തെരുവ് നായകൾക്കാണ് അമ്മ ഒരു നേരത്തെ ഭക്ഷണം നൽകിയത്.

ആ നായ്ക്കുട്ടികൾ ആരോടും ഞങ്ങൾക്ക് വിശക്കുന്നുണ്ട് എന്ന് പറഞ്ഞ് പിന്നാലെ നടന്നില്ല. ചിലപ്പോൾ ചോദിച്ചാൽ പോലും ആരും കൊടുക്കാത്ത അവസ്ഥ നായ കുട്ടികൾക്ക് വന്നിട്ടുണ്ടാകും. എന്നാൽ അവരുടെ അവസ്ഥ മനസ്സിലാക്കി ഒരുനേരത്തെ ആഹാരം കൊടുക്കാൻ തോന്നിയ അമ്മ മനസ്സ് നമ്മൾ കണ്ടില്ലെന്നു നടിക്കരുത്.

വിശന്നു എല്ലാം തോലും ആയിട്ടുണ്ട് ആ നായക്കുട്ടി. ഒന്ന് നിൽക്കാനോ നടക്കാനോ പോലും നായകുട്ടിക്ക് സാധിക്കുന്നില്ല. ഇത് കാണുന്ന ഒരു നിമിഷം ആരുടെയും മനസ്സ് നിറയ്ക്കുന്ന വലിയ മനസ്സുള്ള അമ്മ ക്ക്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. നമ്മൾ ഓരോരുത്തരും നമ്മുടെ വയറുമാത്രം നിറച്ചാൽ പോരാ നമുക്ക് ചുറ്റുമുള്ളവരുടെയും വയറു നിറയ്ക്കാൻ നമ്മൾ ശ്രമിക്കണം. എങ്കിലേ നമ്മൾ മനുഷ്യരാകൂ.

Leave a Reply

Your email address will not be published. Required fields are marked *