വെള്ളത്തിൽ അകപ്പെട്ടു പോയ പൂച്ച കുട്ടിയെ രക്ഷിക്കാൻ ഈ നായക്കുട്ടി ചെയ്യുന്നത് കണ്ടോ. സഹജീവി സ്നേഹം ഇവരെ കണ്ടു പഠിക്കണം.

പൂച്ചകളും പട്ടികളും നേരിൽ കാണുമ്പോൾ വളരെയധികം കടിപിടി കൂടുന്നതാണ് കൂടുതൽ നമ്മൾ കണ്ടിട്ടുണ്ടാവുക. ഇട്ടാൽ ഇപ്പോൾ പല വീടുകളിലും പൂച്ചകളെയും പട്ടികളെയും ഒരുമിച്ചു വളർത്തുന്നുണ്ട്. അവർ തമ്മിൽ ഉള്ള സഹജീവി സ്നേഹം കാണുമ്പോൾ നമ്മളെല്ലാവരും തന്നെ വളരെ അത്ഭുതപ്പെട്ടു പോകും.

   

പരസ്പരം സ്നേഹിച്ചും സഹകരിച്ചും ഉള്ള നിരവധിവീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ ദിവസവും കാണാറുണ്ടല്ലോ. ഇവിടെ ഇതാ അതുപോലെ ഒരു പൂച്ചക്കുട്ടിയെ സഹായിക്കുന്ന പട്ടിക്കുട്ടിയുടെ വീഡിയോ വൈറൽ ആവുകയാണ്. വെള്ളത്തിന്റെ നടുവിൽ അകപ്പെട്ടു പോയതായിരുന്നു ആ പൂച്ചക്കുട്ടി. ഒരു ചെറിയ കല്ലിന്റെ മുകളിൽ വെള്ളത്തെ പേടിച്ചു നിൽക്കുന്ന പൂച്ചക്കുട്ടിയെ കണ്ടപ്പോൾ നായക്കുട്ടി അതിനെ സഹായിക്കാൻ വേണ്ടി ചെയ്തത് കണ്ടു.

എവിടെയോ നിന്ന് ഒരു പലക എടുത്തു കൊണ്ടുവന്ന പൂച്ചക്കുട്ടി നിൽക്കുന്ന സ്ഥലത്ത് നിന്നും കരയിലേക്ക് ക്രോസ് ചെയ്ത് വെക്കുകയാണ്. തന്നെ രക്ഷിക്കാൻ വേണ്ടിയാണ് നായക്കുട്ടി ശ്രമിക്കുന്നത് എന്ന് പൂച്ചക്കുട്ടിക്ക് മനസ്സിലായിരുന്നു. പൂച്ചക്കുട്ടി പലകയിലേക്ക് കയറി പെട്ടത് തന്നെ കരയിലേക്ക് ഓടിക്കയറുകയായിരുന്നു.

പൂച്ചക്കുട്ടി ഒരു ചെറിയ കുഞ്ഞു തന്നെയായിരുന്നു. അതിനോടുള്ള നായ കുട്ടിയുടെ വാത്സല്യവും സ്നേഹവും കാണുമ്പോൾ നമുക്കും വലിയ അത്ഭുതം തന്നെ തോന്നും. മറ്റുള്ളവരെ സഹായിക്കാൻ നമ്മൾ എപ്പോഴും തയ്യാറായിരിക്കുക തന്നെ വേണം. ഈ നായ കുട്ടിയും പൂച്ചക്കുട്ടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഇവരുടെ സ്നേഹം കണ്ട് എല്ലാവർക്കും തന്നെ വലിയ സന്തോഷമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *