മുന്നിലിരിക്കുന്ന വ്യക്തികളിലേക്കും അതുപോലെ റിപ്പോർട്ടിലേക്ക് ഞാൻ മാറിമാറി നോക്കി രണ്ട് സ്ത്രീകൾ ഉമ്മയും മകളുമാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും. ഉമ്മയുടെ മുഖത്ത് വലിയ ബാവ വ്യത്യാസങ്ങൾ ഒന്നുമില്ല പക്ഷേ മകൾ കരയുകയാണെന്ന് തോന്നി. 70 വയസ്സുള്ള ആയിഷ ബീവി അതാണ് എന്റെ മുൻപിൽ ഇരിക്കുന്ന രോഗി ഞാൻ അവരോട് കാര്യം പറഞ്ഞു. അമ്മയ്ക്ക് ബ്രെസ്റ്റ് കാൻസർ ആണ് ഇന്ന് തിരിച്ചറിഞ്ഞതോടെ ആ മകൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
ഞാൻ ആ സ്ത്രീയുടെ ഭർത്താവിനോട് കാര്യങ്ങളെല്ലാം പറഞ്ഞു ഉടനെ തന്നെ ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ പിന്നീട് അവരുടെ ജീവൻ ചിലപ്പോൾ രക്ഷപ്പെടാൻ സാധ്യമാകില്ല. അവർ ഓപ്പറേഷന് തയ്യാറായിരുന്നു അന്ന് വീട്ടിലേക്ക് പോകുമ്പോഴും എന്റെ സ്ത്രീയും ഞാനും തമ്മിലുള്ള ബന്ധം എനിക്കറിയില്ലായിരുന്നു പക്ഷേ വീട്ടിലെത്തിയതിനു ശേഷം എന്റെ മേശമേൽ ഇരിക്കുന്ന ഫയലുകളിൽ കണ്ട അവരുടെ ചിത്രം അമ്മ കണ്ടപ്പോൾ ആയിരുന്നു ഞാൻ ഇത്രയും നാൾ തേടിക്കൊണ്ടിരുന്ന സത്യം എനിക്ക് മനസ്സിലായത്.
വർഷങ്ങൾക്കുശേഷം ഒളിച്ചോടിയ വരായിരുന്നു എന്റെ അച്ഛനും അമ്മയും അവർക്ക് അന്നൊരു താങ്ങായി ഉണ്ടായിരുന്നു ആയിഷ ഉമ്മയും അവരുടെ ഭർത്താവുമായിരുന്നു ഒരിക്കൽ അച്ഛന്റെ അകാല മരണം അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചു അതിൽ നിന്നും രക്ഷപ്പെടുത്തിയത് ഈ കുടുംബം ആയിരുന്നു. പക്ഷേ ശരീരം വെന്തു പോയപ്പോൾ എന്റെ അമ്മയ്ക്ക് നഷ്ടമായത് അമ്മയുടെ മാറിടം ആയിരുന്നു . പിന്നീട് എന്റെ ജീവൻ നിലനിർത്തിയത് ആയിഷ ഉമ്മയുടെ മുലപ്പാൽ ആയിരുന്നു.
ആയിഷയ്ക്ക് ഞാനും താഹിറയും ഒരുപോലെയായിരുന്നു. സഹോദരങ്ങളെ പോലെയാണ് ഞങ്ങൾ അവിടെ കഴിഞ്ഞിരുന്നത് എന്നാൽ അതിനിടയിൽ ആയിരുന്നു അച്ഛന്റെ അനിയൻ വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത് പിന്നീട് ഉമ്മയെ തേടി ഞാൻ ഒരുപാട് അലഞ്ഞു പക്ഷേ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല ഇപ്പോഴാണ് ഞാൻ എന്റെ ഉമ്മയെ മനസ്സിലാക്കിയത് പിറ്റേദിവസം ഓപ്പറേഷൻ തീയേറ്ററിൽ കത്തി മാറിൽ വയ്ക്കുമ്പോഴും ചോര പൊടിയുമ്പോഴും അന്ന് കുടിച്ച അതേ മുലപ്പാലിന്റെ മണം ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.