നമ്മൾ തളർന്നു പോകുന്ന സമയത്ത് നമ്മളെ താങ്ങി നിർത്തുന്നതും നമ്മളെ അറിയും സന്തോഷിപ്പിക്കുന്നതും നമ്മുടെ അമ്മമാർ തന്നെയായിരിക്കും. എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ വരുന്ന സമയത്ത് എല്ലാം ഒരു നേരം പോലും അടുത്തതെന്തു മാറാതെ അവർ നമ്മളെ സംരക്ഷിക്കുകയും ചെയ്യും. പൂർണ്ണമായും ഭേദമായി ഓടിച്ചാടി നടക്കുന്നത് കാണുമ്പോഴായിരിക്കും അമ്മമാർക്ക് സമാധാനം ആകുന്നത്. അമ്മയ്ക്ക് തന്നെ വയ്യാതായാലോ.
അമ്മയെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. സുഖം കൂടിയത് കൊണ്ട് തലകറങ്ങി വീഴാൻ പോയ താങ്ങി നിർത്തി അമ്മയെ രക്ഷിച്ച ഈ മകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്. തന്റെ മകനോട് എന്തോ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് അമ്മയ്ക്ക് തലകറകുന്നത് പോലെ അനുഭവപ്പെട്ടത്. വീഴാൻ നിൽക്കുമ്പോൾ പെട്ടതായിരുന്നു മകൻ അമ്മയെ ചേർത്ത് പിടിച്ച് വിഴാതെ സംരക്ഷിച്ചത്.
9 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടി അമ്മയെ താങ്ങി നിൽക്കുകയും വലിച്ച് കട്ടിലിൽ വീഴുകയും ചെയ്യുന്നത് കാണാം. അതിനുശേഷം വേഗം തന്നെ അവൻ ഫോൺ എടുത്ത് ആരോടോ സംസാരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അതോടൊപ്പം തന്നെ അമ്മയെ തട്ടി വിളിച്ചുകൊണ്ട് അമ്മയ്ക്ക് എന്തുപറ്റി? ഓക്കെയാണോ എന്തെല്ലാം അവന്റെ ഭാഷയിൽ അമ്മയോട് ചോദിക്കുന്നതും കാണാം. വീഡിയോയിൽ അവനെക്കാൾ പ്രായം കുറഞ്ഞ ഒരു കുഞ്ഞിനെയും നമുക്ക് കാണാൻ സാധിക്കും.
അവിടെ നടക്കുന്നത് എന്താണെന്ന് പോലും ശരിക്കും അവൾക്ക് മനസ്സിലായിട്ടു കൂടി ഉണ്ടാവില്ല. അവൾ അവിടെ കളിക്കുകയും മറ്റും ചെയ്യുകയാണ്. കൊവിട്ട് ബാധിച്ച അമ്മ കുറച്ച് ദിവസമായി വയ്യാതെ ഇരിക്കുന്നു. അതിന്റെ ക്ഷീണം കാരണമാണ് അമ്മ താഴെ വീഴാൻ പോയത്. പിന്നീട് അവൻ വീടിന്റെ പലഭാഗങ്ങളിലായി ഓടിനടക്കുകയും അമ്മയെ സേഫ് ആക്കുന്നതും വീഡിയോയിൽ കാണാം. അമ്മയുടെ ഹെൽത്ത് ഒക്കെ ആകുന്നതിനുവേണ്ടി അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നതും അമ്മയെ സംരക്ഷിക്കുന്നത് എല്ലാം തന്നെ നമുക്ക് കാണാൻ സാധിക്കും. ഇത്രയും സ്നേഹവും അമ്മയോട് ഇത്രയും കരുതൽ ഉള്ള ഒരു മകനെ കിട്ടിയത് തന്നെയാണ് ആ അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം.