നീതി അനുവദിച്ച് നൽകാൻ ഇറങ്ങിവന്ന നീതിദേവനെ കണ്ടോ. ഇതുപോലെയുള്ള ഉദ്യോഗസ്ഥന്മാരായിരിക്കണം സമൂഹത്തിൽ വേണ്ടത്.

അഹങ്കാരമുള്ള ഉദ്യോഗസ്ഥരെല്ലാം ഈ കാഴ്ച കാണണം ചില അഹങ്കാരം മൂത്ത ഉദ്യോഗസ്ഥരുടെ ക്രൂരത നമ്മൾ ദിവസവും വാർത്തകളിലൂടെയും കാണാറുള്ളതാണല്ലോ. ഓരോ ആവശ്യങ്ങൾക്ക് വേണ്ടിയും തങ്ങളുടെ മുൻപിൽ എത്തുന്ന സാധാരണക്കാരോട് അഹങ്കാരത്തിന്റെ ആളുരൂപമാകുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം അത്ര നല്ലതല്ല. അപേക്ഷകളുമായി എത്തുന്നവരുടെ മാത്രമല്ല സഹപ്രവർത്തകരോട് പോലും ഇത്തരത്തിലുള്ളവർ ക്രൂരത കാണിക്കാറുണ്ട് .

   

മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരായ സഹപ്രവർത്തകരെ ടൂറിസം ഓഫീസർ ഇരുമ്പ് വടി കൊണ്ട് അടിച്ച ക്രൂരതയുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നല്ലോ. ഇപ്പോൾ ഇതാ ഉദ്യോഗസ്ഥർ എങ്ങനെയാകണം എന്ന തെളിയിക്കുന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ വർഷങ്ങളായി ക്ഷേമ പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ പരാതിപ്പെട്ട് തെലുങ്കാനയിലെ കോടതിയിൽ എത്തിയ അമ്മൂമ്മയ്ക്ക് സഹായമായി എത്തിയത് അവിടത്തെ മജിസ്ട്രേറ്റ് ആയിരുന്നു.

പഠിക്കെട്ടുകൾ ചവിട്ടി കയറിയെത്തുവാൻ ആവാതെ ഇല്ലാത്ത അമ്മൂമ്മയ്ക്ക് നീതി അനുവദിച്ചു നൽകാനായി ചുവട്ടിലേക്ക് ഇറങ്ങിവന്ന് നീതിദേവൻ. കഴിഞ്ഞ രണ്ടു വർഷങ്ങളായി ക്ഷേമ പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ കോടതിയിൽ പരാതിയുമായി എത്തിയതായിരുന്നു അവർ പ്രായം അധികമായതുകൊണ്ട് അസുഖങ്ങൾ കാരണവും മുകളിലത്തെ നിലയിലേക്ക് കയറാൻ അമ്മയ്ക്ക് സാധിക്കാതെ വന്നു. താഴെയുള്ള പടിയിൽ തളർന്ന് ഇരുന്ന് ഇവരെക്കുറിച്ച് അവിടത്തെ ജീവനക്കാരനായിരുന്നു .

മജിസ്ട്രേറ്റിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞത് ഉടനെ തന്നെ മജിസ്ട്രേറ്റ് അത്യാവശ്യ കടലാസ്സുകൾ എടുത്ത് ഇറങ്ങി വന്ന വരാന്തയിൽ പരാതികാരിയോടൊപ്പം ഇരുന്ന വിവരങ്ങൾ ചോദിച്ച് അവരുടെ പരാതികൾ എല്ലാം പരിഹരിച്ചു കൊടുത്തു. പരാതി പരിഹരിച്ചപ്പോൾ സന്തോഷം കൊണ്ട് കൈകൂപ്പി അമ്മൂമ്മയുടെ മനസ്സിൽ ദൈവതുല്യമായ സ്ഥാനം ആയിരിക്കും ആ യുവാവിനെ ഉണ്ടായിരിക്കുക. ഇതാവണം ഒരു ഉദ്യോഗസ്ഥൻ പടിക്കെട്ടുകൾ ചവിട്ടി കയറുവാൻ ആവതില്ലാത്ത അമ്മൂമ്മയ്ക്ക് നീതി അനുവദിച്ചു നൽകാൻ വേണ്ടി ചുവട്ടിലേക്ക് ഇറങ്ങിവന്ന ഉദ്യോഗസ്ഥനെ എല്ലാവരും കണ്ടുപഠിക്കണം.

Leave a Reply

Your email address will not be published. Required fields are marked *