ദിവസവും വാതിലിന്റെ മുൻപിൽ വന്നിരുന്ന അണ്ണാൻ കുഞ്ഞ്. കാരണം അറിഞ്ഞു വീട്ടുകാർ ഞെട്ടി.

നമ്മൾ കൊടുക്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ചു നൽകുന്നതിൽ മനുഷ്യരേക്കാൾ മികച്ചത് മൃഗങ്ങൾ തന്നെയാണ് പല സന്ദർഭങ്ങളിലും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും.അതുപോലെതന്നെ സോഷ്യൽ മീഡിയയിലൂടെനിരവധി ഇതുപോലെയുള്ള കാര്യങ്ങൾ നമ്മൾ കേൾക്കുന്നതാണല്ലോ. അത്തരത്തിലുള്ള ഒരു യഥാർത്ഥ സംഭവ കഥയാണ് പറയാൻ പോകുന്നത്. എട്ടുവർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാൻ വന്ന അണ്ണാൻ കുഞ്ഞിന്റെ യഥാർത്ഥ സംഭവകഥ.

   

മൂങ്ങയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട പരിക്കേറ്റ ഒരു അണ്ണാൻ കുഞ്ഞിനെ വീടിന്റെ പരിസരത്ത് നിന്നും ആ യുവതിക്ക് കിട്ടുകയായിരുന്നു. അവർ അണ്ണാൻ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു വരികയും സംരക്ഷിക്കുകയും ചെയ്തു അവരോട് വളരെ പെട്ടെന്ന് ഇണങ്ങുകയും ചെയ്തു. അന്ന് ജീവൻ രക്ഷിച്ചപ്പോൾ ആ സ്ത്രീ ഒരിക്കലും കരുതിയില്ല പിന്നീട് ഇന്നും നിലനിൽക്കുന്ന ഒരു സ്നേഹബന്ധം ആയിരിക്കും എന്ന്. അണ്ണാൻ കുഞ്ഞിന്റെ പരികുകൾ എല്ലാം ഭേദമായതിനു ശേഷം അതിനെ തിരികെ കാട്ടിലേക്ക് അവർ പറഞ്ഞയക്കുകയും ചെയ്തു. വീണ്ടും അണ്ണാൻ കുഞ്ഞിനെ ഒരിക്കൽ കൂടി കാണാൻ കഴിയുമെന്ന് അവർ പ്രതീക്ഷിച്ചില്ല.

വളർന്നു വലുതായി എങ്കിലും തന്റെ ജീവൻ രക്ഷിച്ച ആ വീട്ടുകാരെ മറക്കാൻ അണ്ണാൻ കുഞ്ഞിന് സാധിച്ചില്ല. വർഷങ്ങൾക്കുശേഷം അണ്ണാൻ കുഞ്ഞ് അവരെ തേടിയെത്തുകയായിരുന്നു. വാതിലിലും അതുപോലെ ജില്ലയിലും തട്ടുന്ന ശബ്ദം എന്നു കേൾക്കുന്നത് പതിവായിരുന്നു തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് അത് അണ്ണാൻ കുഞ്ഞാണ് എന്ന് മനസ്സിലായത് അത് തങ്ങളുടെ പഴയ അണ്ണാൻ കുഞ്ഞാണ് എന്നും തിരിച്ചറിഞ്ഞത്. അവർ വാതിൽ തുറന്ന് കൈ കാണിച്ചപ്പോൾ ആ യുവതിയുടെ കയ്യിലേക്ക് അണ്ണൻ കുഞ്ഞ് ഓടി വരികയും ചെയ്തു.

അപ്പോഴായിരുന്നു അണ്ണാൻ കുഞ്ഞ് എന്തോ പറയാൻ ശ്രമിക്കുകയാണ് എന്ന് മനസ്സിലായത് നോക്കിയപ്പോൾ കാലിൽ ഒരു മുറിവ് ഉണ്ടായിരുന്നു. ഉടനെ തന്നെ അണ്ണാൻ കുഞ്ഞിനെ ശുശ്രൂഷിക്കുകയും ചെയ്തു. പക്ഷേ മറ്റെന്തോ ആയിരുന്നോ അണ്ണാൻ കുഞ്ഞ് പറയാൻ ശ്രമിച്ചത്. പിറ്റേദിവസം അവർക്ക് കാണാൻ കഴിഞ്ഞത് 3 അണ്ണാൻ കുഞ്ഞുങ്ങളെ ആയിരുന്നു അത് ഇതായിരുന്നു അണ്ണാൻ കുഞ്ഞ് അവരോട് പറയാൻ ശ്രമിച്ചത്. തനിക്ക് സ്നേഹവും സംരക്ഷണവും ലഭിക്കും എന്ന് ഉറപ്പാണ് അണ്ണാൻ കുഞ്ഞ് വീണ്ടും ആ യുവതിയുടെ അടുത്തേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *