ഗാർഹിക പീഡനം ഇന്ന് പല സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് എന്നാൽ പലരും അത് മുന്നോട്ട് പറയാൻ വരാതെ എല്ലാം സഹിച്ചു വീട്ടിൽ തന്നെ കടിച്ചു തോന്നി നിൽക്കുകയാണ് ചെയ്യാറുള്ളത്. വളരെ കുറവ് സ്ത്രീകൾ മാത്രമാണ് അതിനെ പ്രതികരിക്കാറുള്ളൂ. എന്നാൽമിക്കവാറും ആ വീട്ടിലെ കുട്ടികളായിരിക്കും ഇത്തരം പ്രവർത്തികളിൽ എതിർക്കാറുള്ളത് എന്നാൽ അവർക്ക് നേരെയും അതിക്രമങ്ങൾ ഉണ്ടാകാറുമുണ്ട്.
തന്റെ അമ്മയെ അച്ഛൻ തല്ലുന്നത് കണ്ട് ഈ ഒമ്പത് വയസ്സുകാരൻ ചെയ്തത് കണ്ടോ. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നതിന് പലപ്പോഴും സങ്കടത്തോടെയാണ് അവൻ കണ്ടു നിൽക്കേണ്ടി വന്നിട്ടുള്ളത്. അമ്മയെ തല്ലല്ലേ എന്ന് പറഞ്ഞ് കരയാനും തടയാനും അവൻ ആവുന്നത് ശ്രമിക്കുകയും ചെയ്തു പക്ഷേ ഒട്ടും തന്നെ ഫലം ഉണ്ടായില്ല. അമ്മ എന്നും അച്ഛന്റെ അടി കൊണ്ട് വേദന കൊണ്ട് കരയുന്നത് കണ്ട് അവൻ വെറുതെ ഇരിക്കാൻ ഇത്തവണ തയ്യാറായില്ല.
അവൻ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു അതും രണ്ടര കിലോമീറ്ററുകൾ ഓടിയാണ് അവൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. അവിടെ എത്തിയതിനുശേഷം അവൻ പോലീസുകാരോട് കാര്യങ്ങളെല്ലാം പറഞ്ഞു അത് പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനിലേക്ക് എത്തി പരാതി പെടാൻ സ്ത്രീകൾ പോലും മടി കാണിക്കുന്ന സന്ദർഭത്തിൽ തന്റെ മാതാവിനെ നീതി ലഭിക്കുന്നതിനുവേണ്ടി ഈ എട്ടു വയസ്സുകാരൻ രണ്ടര കിലോമീറ്റർ ഈ ധീര പ്രവർത്തി ചെയ്തത്.
ഈ കുഞ്ഞിനെ ഉള്ള ധൈര്യത്തിന്റെ പകുതിയോളം നമുക്ക് ഉണ്ടായാൽ മതി. ഇതുപോലെയുള്ള അതിക്രമങ്ങൾക്ക് നേരെ ചോദ്യം ചെയ്യാൻ. നമ്മളെ ഉപദ്രവിക്കാൻ ആർക്കും തന്നെ അധികാരമില്ല. അത് സ്വന്തം അച്ഛനായാലും ഭർത്താവായാലും. ഇതുപോലെ ധൈര്യമുള്ള ആ കുഞ്ഞ് ഉണ്ടായത് തന്നെയാണ് അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം.