20 ലക്ഷത്തിന്റെ സ്വർണം കെട്ടിയ ഓട്ടോ ഡ്രൈവർ ചെയ്തത് കണ്ടോ. ഇതുപോലെയുള്ളവർ നമുക്ക് മാതൃകയാകണം.

ഓട്ടോയിൽ നിന്നും 20 ലക്ഷത്തിന്റെ സ്വർണം കിട്ടിയ ഓട്ടോ ഡ്രൈവർ ചെയ്തത് കണ്ടോ? ഇപ്പോൾ ഈ ഡ്രൈവറാണ് സോഷ്യൽ മീഡിയയിൽ താരമായി മാറുന്നത് വെറുതെയല്ല ഇയാൾ വൈറലായത്. തന്റെ ഓട്ടോയിൽ നിന്ന് 20 ലക്ഷത്തിന്റെ അടുത്ത വില വരുന്ന സ്വർണ്ണം കിട്ടിയത്. കളഞ്ഞുകിട്ടിയപ്പോൾ ഇയാൾ ചെയ്തത് കണ്ടോ. ചെന്നൈയിലാണ് ഈ സംഭവം നടക്കുന്നത്. മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടി ബിസിനസ്കാരനായ ഒരാൾവാങ്ങിയ സ്വർണം അടങ്ങുന്ന ബാഗുമായി ശരവണ കുമാറിനെ ഓട്ടോയിൽ കയറുകയായിരുന്നു.

   

എന്നാൽ ഓട്ടോയിൽ കയറിയത് മുതൽ അയാൾ ഫോണിൽസംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞ സ്ഥലത്ത് എത്തിച്ചതിനു ശേഷം ഓട്ടോ കൂലിയും നൽകി അയാൾ ഓട്ടോയിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇതിനിടയിൽ അയാൾ കൊണ്ടുവന്ന ബാഗിന്റെ കാര്യം മറന്നു പോയി. എന്നാൽ അയാൾ വീട്ടിലെത്തിയപ്പോഴാണ് സ്വർണ്ണം അടങ്ങുന്ന ബാഗ് നഷ്ടമായി എന്ന വിവരം മനസ്സിലാക്കുന്നത് അദ്ദേഹത്തിന് താൻ സഞ്ചരിച്ച ഓട്ടോയുടെ വിവരങ്ങളോ ഓട്ടോ നമ്പർ ഒന്നും തന്നെ അറിയില്ലായിരുന്നു.

തന്റെ മകളുടെ വിവാഹത്തിന് അദ്ദേഹം ശേഖരിച്ച് സ്വർണം തിരികെ കിട്ടില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കാരണം 20 ലക്ഷത്തിന്റെ സ്വർണം കിട്ടിയാൽ ആരാണ് മടക്കി തരുന്നത്. അതോടെ അയാൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു പോലീസ് അവിടെ സ്ഥിതി ചെയ്യുന്ന സിസിടിവി പരിശോധിച്ച് അയാൾ കയറിയ ഓട്ടോ നമ്പർ കണ്ടെത്തി. ഉടനെ ശരവണനെ അന്വേഷിച്ച് പോലീസ് ഇറങ്ങാൻ സമയം തന്റെ ഓട്ടോയും സ്വർണമടങ്ങുന്ന ബാഗുമായി ശരവണൻ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു .

തന്റെ വാഹനത്തിൽ നിന്നും കിട്ടിയ ബാഗ് അവിടെ ഏൽപ്പിക്കാൻ വന്നതായിരുന്നു അദ്ദേഹം അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു അവസാനം തന്നെ വാഹനത്തിന് കയറിയ ആളുടെ ആയിരിക്കും ആ ബാഗ് എന്ന് അധ്വാനി ജീവിക്കുന്നത് എന്നും ഇതുവരെ താൻ ആരോട് സാധനങ്ങളും എടുത്തിട്ടില്ല എന്നും ഇതിന്റെ പേരിൽ തനിക്ക് കള്ളൻ ആവാൻ സാധിക്കില്ല എന്ന് പറഞ്ഞു കൊണ്ടാണ് ആ രാത്രി തന്നെ വീട്ടിൽ നിന്നും കിലോമീറ്റർ ദൂരെയുള്ള പോലീസ് സ്റ്റേഷനിൽ സ്വർണം അടങ്ങുന്ന ബാഗ് എത്തിക്കാൻ ശരവണൻ വന്നത്. ശരവണന്റെ സത്യസന്ധതയെ അവിടെ ഉണ്ടായിരുന്ന എല്ലാ പോലീസുകാരും അഭിനന്ദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *