ഇതുപോലെ ഒരു സംഭവം കണ്ടാൽ ആരാണ് ഞെട്ടാത്തത്. ചെറിയ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ സമൂഹത്തിൽ ഇപ്പോൾ വളരെയധികം കൂടിവരികയാണ്. കുട്ടികൾക്ക് പ്രതികരിക്കാൻ കഴിവില്ലാത്തതുകൊണ്ടാണോ ഇതുപോലെയുള്ള അതിക്രമങ്ങൾ കൂടിവരുന്നത് അതോ നമ്മുടെ സമൂഹത്തിൽ അതിനുവേണ്ട നിയമ നടപടികൾ ഒന്നുമില്ലാത്തതുകൊണ്ടോ.
ശരിയായി ശിക്ഷ നടപടികൾ ആണെങ്കിൽ ഇതുപോലെയുള്ള തെറ്റുകൾ ചെയ്യാൻ ആരും തന്നെ തയ്യാറാകില്ല. ഇവിടെ അത്തരത്തിൽ ഒരു ചെറിയ കുട്ടിക്ക് നേരെ ഒരു അതിക്രമമാണ് നടന്നിരിക്കുന്നത്. പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള പ്രതിരോധങ്ങളും കൂടാതെയായിരുന്നു ആ യുവതി മൂന്നു വയസ്സുകാരിയെ റെയിൽവേ ട്രാക്കിന് മുന്നിലേക്ക് ഇട്ടത്.
ആ കുട്ടിയുടെ കൂടെ മാതാപിതാക്കൾ ആയിരുന്നു പിന്നിൽ നിന്നിരുന്ന യുവതി ആ കുട്ടിയെ റെയിൽവേ ട്രാക്കിന് മുന്നിലേക്ക് തള്ളിയിട്ടത് കൂടെ നിന്നവരെല്ലാം തന്നെ ആ കാഴ്ച കണ്ടു ഞെട്ടുകയായിരുന്നു. എന്തിനായിരുന്നു ആ യുവതി അങ്ങനെ ചെയ്തത് എല്ലാവരും ആദ്യമാ കുട്ടിയെ ഉടനെ തന്നെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു ആരംഭിച്ചത്.
ഉടനെ തന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പലതരത്തിലുള്ള ലഹരി ഉപയോഗങ്ങൾ കാരണം മാനസിക നില തെറ്റിയ ഒരു സ്ത്രീയായിരുന്നു അത് അതുകൊണ്ടായിരുന്നു അവർ അങ്ങനെ പ്രതികരിച്ചത് എങ്കിൽ തന്നെയും താൻ ചെയ്തതിൽ യാതൊരു കുറ്റബോധവും ആ സ്ത്രീക്ക് ഉണ്ടായിരുന്നില്ല. ചെയ്ത തെറ്റിനുള്ള ശിക്ഷ നടപടികൾ എല്ലാം തന്നെ സ്വീകരിച്ചു കഴിഞ്ഞു. കുട്ടിക്ക് ചെറിയ രീതിയിലുള്ള പരിക്കുകൾ കൊണ്ട് രക്ഷപ്പെടുകയും ആയിരുന്നു.