സ്വന്തം മകന്റെ കൊലയാളിയെ നേരിൽ കാണാൻ പറ്റിയ ഒരു അവസരത്തിൽ എങ്ങനെയായിരിക്കും ഒരമ്മ പ്രതികരിക്കുക. പലതരത്തിൽ നമുക്ക് ചിന്തിക്കാൻ സാധിക്കും മിക്കവാറും അമ്മയ്ക്ക് ദേഷ്യം ആയിരിക്കും അയാളുടെ ഉണ്ടാകുന്നത് ചില അമ്മമാര് ആണെങ്കിൽ നിർത്താതെ കരയുകയും ചെയ്യും എന്നാൽ ഇവിടെ തന്നെ മകനെ കൊന്ന കൊലയാളിയെയും കോടതി മുറിയിൽ വെച്ച് കെട്ടിപ്പിടിക്കുകയാണ് ഈ അമ്മ കണ്ടു നിൽക്കുന്നവരുടെ കണ്ണുകൾ എല്ലാം തന്നെ അത്ഭുത കൊണ്ടു നിറയുകയായിരുന്നു.
എന്തുകൊണ്ടാണ് ഈ അമ്മ ഇങ്ങനെ ചെയ്തത് എന്നായിരുന്നു എല്ലാവരുടെയും സംശയം കാരണം തന്റെ മകനെ കൊന്ന കൊലയാളിയെയാണ് ഈ അമ്മ ആശ്വസിപ്പിക്കുന്നത് പോലെ കെട്ടിപ്പിടിക്കുന്നത്. തന്റെ മകനെയും അവരെല്ലാം ചേർന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു ഈ സംഭവത്തിൽ 14 വയസ്സ് 17 വയസ്സ് പ്രായമുള്ളവർ അറസ്റ്റിലായി തെളിവുകളെല്ലാം തന്നെ അടിസ്ഥാനത്തിൽ അവരെ കുറ്റം ചെയ്തു .എന്ന് പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
രണ്ടു വർഷങ്ങൾക്കുശേഷം കേസിന്റെ വിധി പറയുന്ന സന്ദർഭമായിരുന്നു. വധശിക്ഷ പറയാൻ ഒരുങ്ങവേ തനിക്ക് ചിലത് പറയാനുണ്ടെന്ന് അമ്മ കോടതി മുറിയിൽ പറയുകയും കോടതി അനുവാദം നൽകുകയും ചെയ്തു ഉടനെ പോയി കെട്ടിപ്പിടിക്കുകയാണ് ചെയ്യുന്നത്. അതുപോലെ അവനു മാപ്പ് നൽകുകയാണ് ചെയ്യുന്നത്.
മാത്രമല്ല ഞാൻ നിന്നെ വെറുക്കുന്നില്ല എനിക്ക് വെറുക്കാൻ കഴിയില്ല മറ്റുള്ളവരോട് കരുണ കാണിക്കുക എന്നതാണ് ഞങ്ങളുടെ രീതിയിൽ എന്റെ മകന്റെ മരണം അത് വിധിയായിരുന്നു ചിലപ്പോൾ എന്റെ കർമ്മം എന്ന് പറയുന്നതും നിന്റെ ജീവൻ രക്ഷിക്കുക എന്നായിരിക്കാം. ഈ അമ്മയുടെ വാക്കുകൾ കേട്ട് അവിടെ നിന്നവരുടെ എല്ലാം കണ്ണുകൾ നിറയുകയാണ്. അവർക്ക് വിശ്വസിക്കാൻ പോലും സാധിക്കാത്തതായിരുന്നു ആ കോടതി മുറിയിൽ നടന്നത്.