മരിച്ചുപോയ അമ്മയ്ക്ക് കത്തെഴുതിയ ഒരു കുരുന്ന്. ഈ കത്ത് വായിച്ചാൽ ആരായാലും കരഞ്ഞു പോകും.

ഇന്ന് ഞാൻ നിങ്ങൾക്ക് ഒരു കത്ത് എഴുതാൻ തരാൻ പോവുകയാണ്. മലയാളം ടീച്ചർ വന്ന്പറയുന്നത് കേട്ടപ്പോൾ കുട്ടികൾക്ക് എല്ലാവർക്കും തന്നെ വളരെ സന്തോഷമായി ഇന്ന് ക്ലാസ് വേറെ ഒന്നും എടുക്കില്ലല്ലോ അതിന്റെ സന്തോഷമായിരുന്നു കുട്ടികൾക്ക് എല്ലാവർക്കും. ടീച്ചർ പറഞ്ഞത് പ്രകാരം എല്ലാവരും തന്നെ കത്തെഴുതാൻ ആരംഭിച്ചു ആർക്കുവേണമെങ്കിലും എഴുതാം ഇവിടെയുള്ളവർക്ക് നിങ്ങൾ കാണാത്തവർക്കും കണ്ടവർക്കും. എല്ലാവരും തന്നെ എഴുതി ടീച്ചറെ കാണിച്ചുകൊണ്ടിരുന്നു.

   

അതിനിടയിലാണ് ബെല്ലടിച്ചത് അപ്പോഴായിരുന്നു വിനു കുട്ടൻ ടീച്ചർക്ക് കത്ത് കൊണ്ടുപോയി കൊടുത്തത് ടീച്ചർ അവനെയും കൂട്ടി കത്തുമായി സ്റ്റാഫ് റൂമിലേക്ക് പോയി കത്ത് അവിടെ വച്ച് വായിക്കാൻ തുടങ്ങി. പ്രിയപ്പെട്ട അമ്മയ്ക്ക് ഞാൻ ഇത് എഴുതുന്നത് അമ്മ കാണുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല അമ്മ പോയതിനുശേഷം ഇപ്പോൾ സന്തോഷത്തിൽ അല്ല. അമ്മ ഉള്ള സമയത്ത് എന്തു രസമായിരുന്നു.

ഞാൻ സ്കൂൾ വിട്ട് വീട്ടിലേക്ക് വന്നപ്പോൾ ഒരു ദിവസം അമ്മയെ കണ്ടില്ല അമ്മാമ്മയോട് ചോദിച്ചപ്പോൾ അമ്മയ്ക്ക് വാവു ആയതുകൊണ്ട് ഡോക്ടറെ കാണിക്കാൻ പോയതാണ് എന്ന് പറഞ്ഞു. ഞാൻ അമ്മ തിരിച്ചുവരാനും എത്ര പ്രാർത്ഥിച്ചു എന്നറിയാമോ എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം കുറെ ആളുകൾ ചേർന്ന് അമ്മയെ കൊണ്ടുവന്നപ്പോൾ എല്ലാവരും കരയുന്നതാണ് ഞാൻ കണ്ടത് കൂടെ ഞാനും കുറെ കരഞ്ഞു പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അമ്മയെ കൊണ്ടുപോവുകയും ചെയ്തു പിന്നീട് ഒരിക്കൽ അമ്മ തിരിച്ചു വന്നിട്ടില്ല.

അമ്മാമ്മയോട് ചോദിച്ചപ്പോൾ ദൈവത്തിന്റെ അടുത്തേക്ക് പോയതാണ് അമ്മ എന്നും ഞാൻ എന്റെ ചോദിച്ചാലും അമ്മ തരും എന്നും പറഞ്ഞു. ഇപ്പോൾ പഴയ പോലെ അച്ഛൻ എന്നോട് മിണ്ടാറില്ല അമ്മ പോയതിനുശേഷം കുറച്ചുനാൾ കഴിഞ്ഞ് ചെറിയമ്മയെ അച്ഛൻ കൊണ്ടുവന്നു എന്റെ പുതിയ അമ്മയാണെന്ന് പറഞ്ഞു. ചെറിയമ്മയ്ക്ക് എന്നോട് വലിയ സ്നേഹം ഒന്നുമില്ല അമ്മേ. ഇപ്പോൾ ഞാൻ ഒറ്റക്കാണ് കിടക്കുന്നത് അച്ഛൻ പഴയപോലെ കഥ പറയാൻ ഒന്നും എന്നെ വിളിക്കാറില്ല എപ്പോഴും ചെറിയമ്മയുടെ കൂടെ മാത്രമേ ഇരിക്കുകയുള്ളൂ.

അവർ പുറത്തുപോകുമ്പോൾ എന്നെ വീട്ടിൽ ആക്കി വാതിൽ അടച്ച് പോകും ഇപ്പോൾ ചെറിയമ്മയുടെ വയറ്റിൽ കുഞ്ഞാവയുണ്ട് ഞാൻ കുഞ്ഞാവയോട് സംസാരിക്കാൻ പോയപ്പോൾ ചെറിയമ്മ പറയുവാ കുഞ്ഞിനെ ഞാൻ കൊല്ലാൻ നോക്കുകയാണെന്ന് അച്ഛൻ വന്നു എന്നെ അതിനുവേണ്ടി കുറെ തല്ലുകയും ചെയ്തു പിന്നീട് ഞാനിപ്പോൾ ചെറിയമ്മയുടെ അടുത്തേക്ക് പോലും പോകാറില്ല അമ്മേ അമ്മ ഞാനെന്തു പറഞ്ഞാലും സാധിച്ചു തരുമല്ലോ ഒരു ദിവസം എങ്കിലും അമ്മയ്ക്ക് എന്റെ കൂടെ ഒന്ന് വന്നുകൂടെ.

രാവിലെ എഴുന്നേൽപ്പിച്ച് ഭക്ഷണം തന്ന് എന്നെ സ്കൂളിൽ പറഞ്ഞയക്കാനും തിരിച്ച് ഞാൻ വരുമ്പോൾ എനിക്കിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കിത്തരാനും വിശേഷങ്ങൾ ചോദിക്കാനും എന്നെ പഠിപ്പിക്കാനും രാത്രിയിൽ എനിക്ക് ചോറ് വാരി തന്ന അമ്മയുടെ മടിയിൽ കിടക്കാനും എനിക്ക് ഒരുപാട് കൊതിയാകുന്നു ഒരു ദിവസം എങ്കിലും അമ്മയ്ക്ക് എന്റെ കൂടെ വരാമോ. കത്ത് മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി മക്കളില്ലാത്ത ടീച്ചർക്ക് വിനു മകനായി മാറുകയായിരുന്നു. മനസ്സിൽ എത്രത്തോളം വിഷമം ഉണ്ടായിരുന്നു കുഞ്ഞേ ടീച്ചർ വിനുവിനെ കെട്ടിപ്പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *