വിവരവിനിമയെ സാങ്കേതികവിദ്യ ഒരുപാട് മുന്നേറിയ ഇന്നത്തെ കാലഘട്ടത്തിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വളരെയധികം കൂടിവരുന്ന സമയമാണ് ഇപ്പോഴും മാധ്യമങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന്റെ വാർത്തകൾ നമ്മൾ സ്ഥിരമായി കേൾക്കുന്നതാണല്ലോ. എത്രയെല്ലാം ശ്രദ്ധിച്ചാലും കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ കൂടി വരികയാണ് ഇവിടെ ഇതാ അതുപോലെ കുട്ടിയെ തട്ടിക്കൊണ്ടു പോയതിനുശേഷം കുറെ തിരഞ്ഞു നടന്നു പെട്ടെന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് അച്ഛൻ കുഞ്ഞിനെ കാണുന്നത്.
അതും മറ്റൊരാളുടെ കയ്യിൽ. രണ്ടു കുട്ടികൾ അടങ്ങുന്ന ഒരു കുടുംബം ആയിരുന്നു അത് കുട്ടികളെ രണ്ടുപേരെയും വീട്ടിലാക്കി അച്ഛനും അമ്മയും പുറത്തുപോയതായിരുന്നു എന്നാൽ അതിനിടയിൽ ആയിരുന്നു ഒരു കുട്ടിയെ പുറത്തുനിന്നും ഒരാൾ വന്ന് തട്ടിക്കൊണ്ടുപോയത് തിരിച്ചു വന്നതിനുശേഷം ഒരു കുട്ടിയെ കാണാതായത് അപ്പോഴാണ് അച്ഛനും അമ്മയും മനസ്സിലാക്കിയത് അവർ അവിടെയെല്ലാം കുറെ തിരഞ്ഞു.
എന്നാൽ കുഞ്ഞിനെ കാണാൻ സാധിച്ചില്ല പിന്നീട് പോലീസിനെ വിവരം അറിയിച്ചുവെങ്കിലും അവർക്കും കുഞ്ഞിനെ കണ്ടുപിടിക്കാൻ സാധിച്ചില്ല നീണ്ട ഒമ്പത് മാസങ്ങൾ അച്ഛൻ കുഞ്ഞിനെ കാണാതെ തിരഞ്ഞു നടന്നു. അതിനിടയിൽ ആയിരുന്നു ഒരു മോളിന്റെ മുന്നിൽവെച്ച് അച്ഛൻ കുഞ്ഞിനെ ആകസ്മികമായി കാണുന്നത്.
ആ സമയത്ത് കുഞ്ഞ് മറ്റൊരാളുടെ കയ്യിൽ ആയിരുന്നു ഒരു ബൈക്കിൽ പുരുഷനെയും സ്ത്രീയുടെയും അടുത്താഴ്ച കുട്ടി നിൽക്കുന്നത് അച്ഛൻ കണ്ടു ആ സമയത്തിന് ചിലപ്പോൾ പോലീസിന് വിളിച്ചാൽ എത്തുമ്പോഴേക്കും കുട്ടിയെ അവർ കൊണ്ടുപോകും എന്ന് ഭയന്ന് അച്ഛൻ അവരുടെ ശ്രദ്ധ ചെറുതായി മാറിയ സമയത്ത് കുഞ്ഞിനെ അടുത്ത് പോയി വാരിയെടുത്തു.
അപ്പോഴേക്കും എല്ലാവരും ഓടിക്കൂടിയും ചെയ്തു. തുടർന്ന് അവിടെ നിൽക്കുന്നവർക്കെല്ലാം കാര്യം മനസ്സിലാവുകയും ഉടനെ തന്നെ അവർ രണ്ടുപേരെയും പോലീസ് വരുന്നതുവരെ അവരെല്ലാം പിടിച്ചു വയ്ക്കുകയും ചെയ്തു. ഇതുപോലെയുള്ള സംഭവങ്ങൾ ഇപ്പോഴും സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.