നമ്മുടെ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കാനോ ശല്യം ചെയ്യാനോ നോക്കുമ്പോൾ നമ്മൾ പ്രതികരിക്കാറില്ല അതുപോലെ തന്നെയാണ് നമ്മളെ ഉപദ്രവിക്കാനോ ശല്യം ചെയ്യാനോ ആരെങ്കിലും വന്നാൽ കുഞ്ഞുങ്ങൾ അതിനെ പ്രതികരിക്കും അവരുടേതായ രീതിയിൽ ദേഷ്യപ്പെട്ടു അവർ പ്രതികരിക്കുക തന്നെ ചെയ്യും അതുപോലെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ മുത്തശ്ശിയുടെ കടയ്ക്ക് ഫൈൻ അടയ്ക്കാൻ വന്ന ഓഫീസർമാരെ ചോദ്യം ചെയ്യുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ് ആളുകൾക്ക് നടക്കുന്നതിനു വേണ്ടിയുള്ള സ്ഥലത്താണ് കട എന്ന കാരണം കൊണ്ടായിരുന്നു പോലീസുകാർ ഫൈൻ അടയ്ക്കാനായി വന്നത്. പക്ഷേ പൈസ ഇല്ലാത്തതുകൊണ്ട് കട പൊളിച്ചു മാറ്റാനായി നോക്കിയ ഓഫീസർമാരെ വഴക്ക് പറഞ്ഞു ഓടിക്കുകയാണ്
കുട്ടി ഈ കട ഇവിടെ തന്നെ കാണും തൊട്ടു നോക്കൂ എന്ന് പറഞ്ഞ് കുട്ടി ഓഫീസർമാർക്ക് നേരെ പാഞ്ഞു വരികയായിരുന്നു. അവസാനം കുഞ്ഞിന്റെ ദേഷ്യത്തിൽ ഓഫീസർമാർക്ക് പിന്മാറേണ്ടതായി വന്നു. ഇനി എത്രപേർ വന്നാലും അവൻ ഒറ്റയ്ക്ക് തന്നെ നേരിടും തന്റെ മുത്തശ്ശിയും കൂടെയുള്ള ഒരു പെൺകുഞ്ഞിനെയും അവൻ എത്രത്തോളം സംരക്ഷിക്കുന്ന എന്ന് നമുക്ക് വീഡിയോയിൽ കാണാം.
ഓഫീസർമാർക്ക് നേരെ വടിയെടുത്ത് കൊണ്ടായിരുന്നു അടുത്തതായി അവന്റെ പ്രകടനം. ഞങ്ങളെ ഉപദ്രവിക്കുന്നവരെ തല്ലാൻ പോലും അവൻ തയ്യാറായിരുന്നു. ചിലപ്പോൾ അതായിരിക്കും അവരുടെ ഒരേയൊരു വരുമാനമാർഗ്ഗം അത് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയായിരിക്കും ആ കുഞ്ഞ് അപ്രകാരം എല്ലാം ചെയ്യുന്നത്.
https://youtu.be/JrXsMlOnQh4