ഷർട്ട് എല്ലാം കേറിയിരിക്കുന്നു പുതിയ ഒരെണ്ണം വാങ്ങണം ഞാൻ അച്ഛനോട് പൈസ ചോദിച്ചിട്ട് വരാം നിങ്ങൾക്ക് ഇനിയെങ്കിലും കുറച്ച് കാശ് കൈവശം വെച്ചുകൂടെ എല്ലാ ആദായ പൈസയും അച്ഛനു കൊടുക്കുന്നത് എന്തിനാണ്. ചെറുപ്പം മുതലേയുള്ള ശീലമാണ്. അച്ഛന്റെ സ്വഭാവം നിനക്ക് ശരിക്കും അറിയുന്നതല്ലേ. നമ്മുടെ എല്ലാ ആവശ്യത്തിനും അച്ഛന്റെ കയ്യിൽ നിന്നല്ലേ പൈസ വാങ്ങാറുള്ളത് ഇനിയും അതുപോലെ തന്നെ മതി. അച്ഛനോട് ചോദിക്കുമ്പോൾ എനിക്ക് വീട്ടിൽ പോകാനുള്ള കാര്യം കൂടി ഒന്ന് പറയണം. വേണു അച്ഛന്റെ മുറിയിലേക്ക് ചെന്നു 80 വയസ്സായി എങ്കിലും ഇപ്പോഴും തീരുമാനങ്ങളിലും ശാഠ്യങ്ങളിലും എല്ലാം ഒരുപോലെ നിൽക്കുന്ന മനുഷ്യൻ അച്ഛാ എനിക്കൊരു പുതിയ ഷർട്ട് എടുക്കണം
അതിനെ കാശ് തരാമോ നിനക്കെന്തിനാ പുതിയ ഷർട്ട് പറമ്പിൽ പണിയെടുക്കുന്നവന് എന്തിന് പുതിയ ഷർട്ട് വേണമെങ്കിൽ അനിലിന്റെ ഷർട്ട് കുറെ അലമാരയിൽ ഇരിക്കുന്നുണ്ട് അതെല്ലാം നീ എടുത്തു അപ്പോൾ ഇനി കുറെ നാളത്തേക്ക് ഷർട്ട് വാങ്ങേണ്ട ആവശ്യമില്ലല്ലോ. അവൾക്ക് വീട്ടിലേക്ക് ഒന്ന് പോകണം എന്തിനാ അവൾ വീട്ടിലേക്ക് പോകുന്നേ? അമ്മയുടെ കാര്യം ആര് നോക്കും രണ്ടുവർഷം മുൻപിലെ അമ്മ മരിച്ചിട്ട് അവൾ വീട്ടിൽ പോയത് ഇനി അവിടെ ആരെ കാണാനാ. അയാൾ ഒന്നും പറഞ്ഞില്ല തിരികെ വരുന്ന വീണവരെ കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായിരുന്നു. എല്ലാം അറിയുന്ന അച്ഛൻ തന്നെ ഇതുപോലെ സംസാരിക്കുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ പഠിപ്പ് നിർത്തിയത് അതും അമ്മയ്ക്ക് വയ്യാതായപ്പോൾ തുടരെയുള്ള നാല് പ്രസവങ്ങൾ കാരണം അമ്മയുടെ ആരോഗ്യം ക്ഷയിച്ചു. പിന്നീട്വീട്ടിലെ കാര്യങ്ങളും താഴെയുള്ള അനിയന്മാരുടെയും അനിയത്തിയുടെയും കാര്യങ്ങളും എല്ലാം നോക്കി വിവാഹ പ്രായമായപ്പോൾ അച്ഛൻ തന്നെയാണ് ശാലിനിയെ കണ്ടു പിടിച്ച് കല്യാണം കഴിപ്പിച്ചത് പക്ഷേ അവൾ എനിക്ക് എപ്പോഴും നല്ല കൂട്ടായിരുന്നു. ഞാൻ പറമ്പിലെ കാര്യങ്ങൾ നോക്കുകയായിരുന്നാൽ അച്ഛൻ വീട്ടിലേക്ക് കയറിയിരുന്നു. താഴെയുള്ളവർ എല്ലാം വിദേശരാജ്യങ്ങളിൽ സെറ്റിൽ ആയിരിക്കുകയാണ് അതുകൊണ്ടുതന്നെ അച്ഛനെ എന്നെ യാതൊരു വിലയുമില്ല.
അച്ഛന്റെ പിറന്നാളിന് എല്ലാവരും നാട്ടിലെത്തിയിരുന്നു അവർ വന്നതിന്റെ തിരക്കും ബഹളവും ശാലിനിക്കും എനിക്കും നന്നായി ഉണ്ടായിരുന്നു. കൂടെ വയസ്സായ അമ്മയെയും നോക്കണം അവരെല്ലാവരും വന്ന സമയത്ത് മൈസൂർ ടൂർ പോകാൻ തീരുമാനിച്ചിരുന്നു. ഞാൻ അമ്മയെ നോക്കാമെന്ന് പറഞ്ഞപ്പോൾ ശാലിനിയും എല്ലാരെയും ഞാൻ ടൂറിനെ പൊയ്ക്കോളാൻ പറഞ്ഞു രാവിലെ എല്ലാ ജോലികളും കഴിഞ്ഞ് ഇറങ്ങിവന്നപ്പോൾ അവിടെയും അച്ഛൻ അതുമുടക്കി. നിങ്ങൾ നാട്ടിലുള്ളവരല്ലേ എപ്പോൾ വേണമെങ്കിലും പോകാമല്ലോ ഇവരെല്ലാം നിന്നെപ്പോലെ വെറുതെ വീട്ടിൽ ഇരിക്കുകയാണോ. പിന്നെ എന്തിനാണ് അവരുടെ ഇടയിൽ ഒരു കട്ടുറുമ്പായി നിന്നെയും നിന്റെ ഭാര്യയെയും പറഞ്ഞേൽപ്പിക്കുന്നത് ശാലിനി കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി പിന്നീട് ആയിരുന്നു
അമ്മയുടെ മരണം പിന്നീട് അച്ഛനും വയ്യാതായി. അപ്പോഴാണ് ഭാഗത്തെപ്പറ്റി അച്ഛൻ പറയുന്നത് എല്ലാവരുടെ പേരിലും ഭാഗം വെച്ചിരുന്നു പക്ഷേ വേണമെങ്കിൽ പേരിൽ മാത്രം ഒന്നും അച്ഛൻ കരുതിയില്ല അതിന്റെ കാര്യം ചോദിച്ചപ്പോൾ നിനക്കെന്തിനാണ് വീതം 10 30 വർഷമായി ഈ പാടത്തെ എല്ലാ കാശ് മുഴുവൻ നിനക്കല്ലേ തരുന്നത് നിന്നെയും പെണ്ണിന്റെയും എല്ലാ കാര്യങ്ങളൊക്കെ ഉള്ള ചെലവല്ലേ അത് വെറുതെയല്ല പണ്ടുള്ളവർ പറയുന്നത് കിടപ്പിലായാൽ ചില മക്കളുടെ മനസ്സിൽ ആക്കാൻ സാധിക്കുമെന്ന്. ഇത്രയും കാലം അച്ഛനെയും വീടും നോക്കിയതിനെ അച്ഛൻ തന്നെ പ്രതിഫലം തന്നു മരണശേഷം അനിയന്മാർ എല്ലാവരും ചേർന്ന് വേണുവിനെയും ഭാര്യയെയും മക്കളെയും അവിടെ നിന്ന് ഇറക്കി വിടുകയും ചെയ്തു.