നേരം ഒരുപാട് ആയിട്ടും അപ്പൂസിന്റെ അമ്മ മാത്രം വന്നില്ല മറ്റു കുട്ടികളെ എല്ലാം തന്നെ മാതാപിതാക്കൾ വന്നു കൊണ്ടുപോകുന്നത് കഴിഞ്ഞു. ഇനി അപ്പൂസ് മാത്രമേയുള്ളൂ അവനാണെങ്കിൽ പതിവുപോലെയുള്ള വിശപ്പ് ആരംഭിച്ചു അവന്റെ അമ്മ അവന് കൊടുക്കുന്നതിനുവേണ്ടി കൊണ്ടുവന്ന പാല് പിരിഞ്ഞു പോയിരിക്കുന്നു ഇനിയെന്ത് അവന് കൊടുക്കും. അവന്റെ കരച്ചിൽ ആണെങ്കിൽ കണ്ടു നിൽക്കാനും സാധിക്കുന്നില്ല ഒടുവിൽ ശരണ്യ തന്റെ മുലപ്പാൽ അവനുവേണ്ടി നൽകി തന്റെ കുഞ്ഞുങ്ങൾക്ക് കൊടുത്തിരുന്ന മുലപ്പാൽ
അവൾ അപ്പൂസിന് വേണ്ടി നൽകിയപ്പോഴേക്കും അവൻ കരച്ചിൽ നിർത്തിയോടെ കുടിച്ചു അത്രത്തോളം വിശപ്പ് അവനുണ്ടായിരുന്നു എന്നാൽ അതിനിടയിൽ ആയിരുന്നു അപ്പൂസിന്റെ അമ്മ കയറിവന്നത്. പുറത്ത് പറയാൻ പറ്റോ എന്നതിലും അധികം ചീത്ത വാക്കുകൾ ശരണ്യയെ അപ്പൂസിന്റെ അമ്മ വിളിച്ചു അവൾക്ക് വിഷമം ഉണ്ടായിയെങ്കിലും അപ്പൂസിന്റെ വിശപ്പു മാറിയതിൽ ആയിരുന്നു സന്തോഷം. അപ്പൂസിനെ പിടിച്ചുകൊണ്ട് അമ്മ കാറിൽ കയറിപ്പോയി. അപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു തന്റെ ജോലി പോയി എന്ന്.
തിരികെ വീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ഡേ കെയറിൽ നിന്ന്ഫോൺ വന്നിരുന്നു. മക്കളെ എല്ലാം അടുത്ത വീട്ടിൽ ഏൽപ്പിച്ച ശരണ്യ ഡേ കെയറിലേക്ക് പോയി അവിടെ എത്തിയപ്പോൾ അപ്പോൾ തന്നെ അമ്മയും അപ്പൂസും ഉണ്ടായിരുന്നു വന്ന പാടെ ശരണ്യ കാര്യമെല്ലാം തന്നെ പറഞ്ഞു. അപ്പൂസ് കരഞ്ഞതു കൊണ്ട് മാത്രമാണ് ഞാൻ അവനെ മുലപ്പാൽ നൽകിയത് കുഞ്ഞുങ്ങൾ അങ്ങനെയാണ് അവർ വിശക്കുമ്പോൾ ആദ്യം തിരയുന്നത് മുലപ്പാൽ മാത്രമാണ്. അത് അപ്പോൾ അവന്റെ അമ്മയാണെന്ന് പോലും അവൻ നോക്കില്ല
എനിക്കും കുഞ്ഞുങ്ങൾ ഉള്ളത് തന്നെയാണ് നിങ്ങളെപ്പോലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന സ്ത്രീകൾക്ക് സൗന്ദര്യം പോകും എന്ന് കരുതി കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പോലും നൽകാതെ സൗന്ദര്യം മാത്രം നോക്കും എന്നാൽ ഞാൻ അങ്ങനെയുള്ള ഒരു അമ്മയല്ല. പക്ഷേ അവൾ വിചാരിച്ചത് പോലെയല്ല അപ്പൂസിന്റെയും അമ്മ വളരെ ശാന്തം ആയിട്ടാണ് ശരണ്യയോട് സംസാരിച്ചത്. ശരണ്യ നീ പറയുന്നതല്ല എനിക്ക് മനസ്സിലാകും പക്ഷേ എന്റെ മകനെ ഞാൻ മനപ്പാൽ മനപ്പൂർവം നൽകാത്തതല്ല
എനിക്ക് അതിന് കഴിയാത്തതാണ് അതും പറഞ്ഞ് അവൾ സാരി തലപ്പ് മാറ്റി അപ്പോൾ ശരണ്യയുടെ കണ്ണ് ഞെട്ടിപ്പോയി മാറിടത്തിൽ പടർന്നിരിക്കുന്ന വ്രണങ്ങളുടെ പാട്ടുകൾ ഇതുകൊണ്ട് മാത്രമാണ് അപ്പോൾ മുലപ്പാൽ നൽകാൻ എനിക്ക് സാധിക്കാത്തത് ഇപ്പോൾ ഞാൻ ഒരു അപേക്ഷയും ആയിട്ടാണ് വന്നത് എന്റെ അപ്പൂസിന് വിശക്കുന്നുണ്ട് അവനെ ശരണ്യക്ക് പാല് കൊടുക്കാൻ സാധിക്കുമോ. ശരണ്യ യുടെ കണ്ണുകൾ നിറഞ്ഞു അവൾ അപ്പൂസിനെ വാരിയെടുത്ത് പാലു കൊടുക്കാൻ തുടങ്ങി. മേടം ഒന്നുകൊണ്ടും പേടിക്കേണ്ട അപ്പൂസിനെ എന്റെ സ്വന്തം മോനെ പോലെ ഞാൻ നോക്കിക്കോളാം.