പ്രസവത്തിൽ ഭാര്യ മരിച്ചത് അറിഞ്ഞ് നാട്ടിലെത്തിയ യുവാവ്. കുഞ്ഞുങ്ങൾ കരയുമ്പോൾ ഭാര്യയുടെ മുറിയിൽ പോയി ചെയ്യുന്നത് കണ്ടോ.

നാട്ടിലെത്തിയിട്ട് കുറെ ദിവസമായി ഇനിയെങ്കിലും അവനെ കാണാൻ പോയില്ലെങ്കിൽ അത് മോശമല്ലേ. ഭാര്യയുടെ വാക്കുകൾ കേട്ടപ്പോഴാണ് അത് ഓർമ്മ വന്നത്. ശരിയാണ് ഇനിയെങ്കിലും അവനെ കാണാൻ പോയില്ലെങ്കിൽ അത് ഞാൻ ചെയ്യുന്ന വലിയ തെറ്റായി പോകും. തന്റെ ഒപ്പം ജോലി ചെയ്തിരുന്ന അതേ കൂട്ടുകാരൻ.

   

21 വയസ്സിൽ അവന്റെ വിവാഹം കഴിഞ്ഞു. ഗൾഫിലേക്ക് ജോലിക്ക് വരുമ്പോൾ അവനെ ഭാര്യമൂന്നാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. ദിവസത്തിൽ എത്ര തവണ അവനും ഭാര്യയും തമ്മിൽ സംസാരിക്കുമെന്ന് ഞങ്ങൾക്കറിയില്ല. അതിന്റെ പേരിൽ അവനെ ധാരാളം കളിയാക്കുകയും ചെയ്യുമായിരുന്നു. 30 വയസ്സോടെ എനിക്ക് ഭാര്യയും ഒരു മകനും നാട്ടിലുണ്ട്.

പക്ഷേ കൂട്ടുകാരോടൊത്ത് കൂടുതൽ സമയം ചെലവഴിക്കാൻ ആയിരുന്നു എനിക്ക് ആഗ്രഹമുണ്ടായിരുന്നത്. കാരണംബാച്ചിലർ ലൈഫ് അടിച്ചുപൊളിക്കാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്. അവൻ ജോലിയെല്ലാം കഴിഞ്ഞ് റൂമിൽ എത്തുമ്പോൾ ഭാര്യയുമായി സംസാരിക്കുന്നത് കണ്ട് കൂടെയുള്ള ഞങ്ങളെല്ലാവരും അവനെ ഒരുപാട് കളിയാക്കുമായിരുന്നു. ദിവസത്തിൽ ഒരു പത്തിരുപത് തവണ വിളിച്ചാലും വിളിക്കില്ല എന്നായിരുന്നു അവന്റെ ഭാര്യയുടെ പരാതി.

അത് കേൾക്കുമ്പോൾ ഒന്നോ രണ്ടോ തവണ മാത്രം സംസാരിക്കാൻ കൊതിച്ചു വിളിക്കുന്ന എന്റെ ഭാര്യയെ ഞാൻ ഓർത്തുപോയി. നാട്ടിലുള്ള സമയത്ത് കൂലിപ്പണിക്ക് പോയി കിട്ടുന്ന പൈസ മിച്ചം പിടിച്ച് അവളുമായി കറങ്ങി നടക്കുന്ന ഫോട്ടോകൾ എല്ലാം അവൻ എനിക്ക് കാണിച്ചു തരുമ്പോൾ ഞാനും കൂട്ടുകാരും ചേർന്ന് പല സ്ഥലങ്ങളിലും പോയി അടിച്ചുപൊളിച്ചു ഫോട്ടോകൾ അവനെ കാണിച്ചുകൊടുത്ത കളിയാക്കുമായിരുന്നു. ഒരു ദിവസം രാവിലെ കരഞ്ഞു കൊണ്ടായിരുന്നു അവൻ എഴുന്നേറ്റത്.

അവന്റെ ഭാര്യക്ക് പെട്ടെന്ന് പെയിൻ വന്നു എന്നും ബ്ലീഡിങ് ആയതുകൊണ്ട് സീരിയസ് ആണെന്ന് നാട്ടിൽ നിന്ന് കോള് വന്നിരിക്കുന്നു. വേഗം തന്നെ അവനെ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു കൊടുക്കുമ്പോൾ പോകുന്നതിനു മുൻപായി അവന്റെ ഭാര്യക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞിട്ടാണ് അവൻ പോയത്. എന്തുകൊണ്ടാണെന്ന് അറിഞ്ഞില്ല എനിക്കറിയാവുന്ന ദൈവങ്ങളെ എല്ലാം ഞാൻ വിളിച്ച് പ്രാർത്ഥിച്ചു.

പിന്നീട് അവന്റെ ഫോൺ കോൾ എന്റെ മനസ്സിനെ വളരെയധികം വേദനിപ്പിച്ചു. ഞാൻ എത്തുമ്പോഴേക്കും അവൾ യാത്രയായി ചേട്ടാ എന്നായിരുന്നു ആ ഫോൺ കോൾ. പിന്നീട് മക്കൾക്ക് വേണ്ടി ജീവിക്കാനായിരുന്നു അവന്റെ തീരുമാനം അതുകൊണ്ട് തന്നെ അവൻപിന്നീട് ഗൾഫിലേക്ക് വന്നിട്ടില്ല. കാലങ്ങൾക്ക് ശേഷമാണ് ഞാൻ ഗൾഫിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. തിരിച്ചുപോകാൻ ഇനി വെറും രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളൂ അവനെ കാണാമെന്ന് തീരുമാനിച്ചു.

അവന്റെ വീടിന്റെ മുൻപിൽ എത്തിയപ്പോഴേക്കും കയ്യിൽ കുഞ്ഞിനെ താഴെ കിടത്തി അവൻ ഓടിവന്നു കെട്ടിപ്പിടിച്ചു. എന്തുകൊണ്ടെന്നറിയില്ല പെട്ടെന്ന് എനിക്ക് സങ്കടം വന്നു പോയി ഞാൻ ഒരുപാട് കരഞ്ഞു അവനെ കെട്ടിപ്പിടിച്ച്. വീട്ടിലേക്ക് കയറി അവളുടെ ഫോട്ടോ കാണിച്ച് പരിചയപ്പെടുത്തുമ്പോഴും കുട്ടികൾക്ക് യാതൊരു കുറവും വരുത്താതെ അവരെ കാര്യങ്ങൾ എല്ലാം നന്നായി നോക്കുന്ന അവനെ വളരെ അത്ഭുതത്തോടെയായിരുന്നു ഞാൻ നോക്കിയത്.

തിരികെ പോരുന്നതിനു മുൻപായി ഞാൻ അവനോട് പറഞ്ഞു. ഇപ്പോഴും നീ വൈകീട്ടില്ല ഈ കുഞ്ഞുങ്ങൾക്ക് വേണ്ടിയെങ്കിലും നീ ജോലിക്ക് വരണം. ഇല്ല ചേട്ടാ അവൾ ഇവിടെത്തന്നെയുണ്ട് അതെനിക്കറിയാം അവളെ വിട്ട് ഇനി ഞാൻ പോകുന്നത് ശരിയല്ല. ചേട്ടൻ ഇത് കണ്ടോ അവൻ റൂമിലേക്ക് കയറി ചെന്നു. എന്റെ കുഞ്ഞുമക്കൾ കരയുമ്പോൾ അവളുടെ സാരിയിൽ ഞാൻ അവളെ കെട്ടും എന്താണെന്നറിയില്ല അവൾ അപ്പോൾ തന്നെ കരച്ചിൽ നിർത്തും.

എനിക്കറിയാം അവൾ ഞങ്ങളെ വിട്ടു എവിടെയും പോയിട്ടില്ല എന്നെയും കുഞ്ഞുങ്ങളുടെയും കൂടെ അവൾ ഇപ്പോഴും ഈ വീട്ടിലുണ്ട്. പിന്നീട് അവനോടൊന്നും പറയാൻ എനിക്ക് സാധിച്ചില്ല പോകുന്നതിനു മുൻപായി അവൻ എന്നോട് ഒരു കാര്യം കൂടി പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്നതെല്ലാം ശരിയാണ് പക്ഷേ പണംകൊണ്ട് നികത്താൻ കഴിയാത്ത ഒരുപാട് നഷ്ടങ്ങളും ജീവിതത്തിൽ ഉണ്ട്. അവന്റെ വാക്കുകൾ കേട്ടപ്പോൾ വീട്ടിലേക്ക് എത്താൻ എന്റെ കാലുകൾക്ക് വേഗം കൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *