വളർത്തി വലുതാക്കിയ മാതാപിതാക്കളെ സംരക്ഷിക്കാൻ മടി കാണിക്കുന്ന ഒരു തലമുറയിൽ ആണ് ഇപ്പോൾ നമ്മളെല്ലാവരും ഉള്ളത് പലരും സ്വന്തം മാതാപിതാക്കളെ അന്യരോട് എന്നപോലെ പെരുമാറുകയും അവർക്ക് വേണ്ടി ഒന്നും തന്നെ ചെയ്യാതെ തെരുവിൽ ഉപേക്ഷിക്കുന്ന നിരവധി വാർത്തകൾ നമ്മൾ എപ്പോഴും തന്നെ കാണുന്നതാണ് മാത്രമല്ല ആരോരുമില്ലാതെ അലഞ്ഞു നടക്കുന്ന ഒരുപാട് അച്ഛനെയും അമ്മയെയും നമ്മൾ ദിവസം തോറും നേരിൽ കാണുന്നുണ്ട്.
ജനിച്ച സ്വന്തം കാര്യം നിൽക്കാൻ ത്രാണിയാകുന്നത് വരെ അച്ഛൻ അമ്മമാർ സ്നേഹത്തോടെ നോക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുന്നതോടെ അച്ഛനമ്മമാർ ഒരു ഭാരമായി മക്കൾക്ക് മാറുന്നു. അങ്ങനെ അച്ഛനമ്മമാരുടെ പെരുമാറുന്നവരും പെരുമാറിയിട്ടുള്ള വരും ഇത് തീർച്ചയായും കണ്ടിരിക്കേണ്ടതാണ് സ്വന്തം അമ്മയെ എത്രത്തോളം സ്നേഹത്തോടെയാണ് ഈ മകൻ നോക്കുന്നത് എന്ന് കണ്ടോ.
പ്രായമായ അമ്മയ്ക്ക് ഐസ്ക്രീം കോരി കൊടുക്കുന്ന ഒരു മധ്യവയസ്‌ക്കനായ മകന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് . ഏതോ യാത്ര കഴിഞ്ഞ് വരും വഴിയരികിൽ വിശ്രമിക്കാൻ ഇരിക്കുന്ന അമ്മയ്ക്ക്മകൻ ഐസ്ക്രീം കോരി കൊടുക്കുന്ന ഈ ദൃശ്യങ്ങൾ പകർത്തിയത് അവിടെയുണ്ടായിരുന്ന വഴിയോര കടക്കാരനാണ് ഇത്തരം കാഴ്ചകൾ നമ്മുടെ സമൂഹത്തിൽ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ
അതിനാൽ ആകണം കൗതുകം കൊണ്ട് ആ ദൃശ്യങ്ങൾ അയാൾ പകർത്തിയത്. ആ മകനെ അമ്മയോടുള്ള സ്നേഹം എത്രമാത്രമാണെന്ന് ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും അതുപോലെ മകന്റെ കയ്യിൽ നിന്നും ഓരോ സ്പൂൺ ഐസ്ക്രീം വാങ്ങി കഴിക്കുമ്പോഴും അമ്മയുടെ മുഖത്ത് കാണുന്ന സംതൃപ്തിയും ആത്മ നിറവൃദ്ധിയും നിങ്ങൾ ശ്രദ്ധിച്ചു ഒരു പക്ഷേ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആ അമ്മയായിരിക്കും.