ഇന്നത്തെ കാലത്ത് ദയകാരുണ്യം എന്നിവക്കെല്ലാം ഒട്ടും തന്നെ വിലയില്ലാത്ത കാലമാണ്. ആളുകൾ സ്വന്തം കാര്യം നോക്കാൻ വേണ്ടി മാത്രം ജീവിക്കുന്നു ബന്ധങ്ങൾക്ക് യാതൊരു വിലയും കല്പിക്കുന്നില്ല. ലോകം ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ് കാരണം കാമുകനൊപ്പം പോകാൻ കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതാപിതാക്കൾ ഉള്ള കാലമാണ് ഇത്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ജീവനും കരുതലും നൽകേണ്ട അമ്മ തന്നെ പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോൾ കരുതലായി എത്തിയത് ഒരു തെരുവ് നായ്ക്കൾ മാത്രമാണ്. വെറും നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാലിന്യം നിറഞ്ഞ ഓടയിൽ തള്ളി യുവതി മുങ്ങി കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ ആക്കിയായിരുന്നു അമ്മ ഓടയിൽ ഉപേക്ഷിച്ചത്.
മാലിന്യത്തിൽ വീണ് കുഞ്ഞു പതിയെ കരയാൻ തുടങ്ങിയപ്പോൾ ആരും വരുന്നതിനു മുൻപേ ഓടുന്ന യുവതിയെ സിസിടിവിയിൽ കാണാൻ സാധിക്കും ഈ സമയം ഓടിയെത്തി തെരുവ് നായികൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടയിൽ നിന്ന് കുഞ്ഞിനെ പുറത്തേക്ക് വലിച്ച് ഇടുകയും അവിടെ പോകുന്ന യാത്രക്കാരെ എല്ലാം നായ്ക്കൾ കുറച്ചുകൊണ്ട് പ്ലാസ്റ്റിക് കവറിലേക്ക് ശ്രദ്ധ കൊടുക്കുകയും ചെയ്തു.
അതോടെ എല്ലാവരും നോക്കുകയും കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു മൂക്കിലും വായിലും ചെളിവെള്ളം കയറിയെങ്കിലും കുഞ്ഞിന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു സിസിടിവി പരിശോധിച്ച് പോലീസ് യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് സൂചന.