അപകടം പറ്റിയ കോഴിക്കുഞ്ഞ് ഒരു കൈയിലും മറ്റൊരു കൈയിൽ പത്തു രൂപയുമായി നിൽക്കുന്ന നിഷ്കളങ്കൻ ആയിട്ടുള്ള ഒരു ആൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു എന്താണ് ഇതിനു പിന്നിലെ കഥ എന്ന് എല്ലാവരും അന്വേഷിച്ചു. കുട്ടികളെല്ലാവരും നിഷ്കളങ്കരാണല്ലോ. ഈ കുഞ്ഞ് റോഡിലൂടെ അവന്റെ സൈക്കിൾ ഓടിച്ചു നടക്കുമ്പോൾ ആയിരുന്നു അതിനിടയിലേക്ക് ഒരു കോഴിക്കുഞ്ഞ് വരികയും അവന്റെ സൈക്കിൾ അതിനു മുകളിലൂടെ കയറി കോഴിക്കുഞ്ഞിനെ അപകടം പറ്റുകയും ചെയ്തത്.
അവൻ വീട്ടിലുള്ളവരോട് കോഴിക്കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോൾ അവരാരും തന്നെ അത് കേൾക്കാൻ തയ്യാറായില്ല ഒടുവിൽ അവന്റെ കയ്യിൽ ഒരു പത്ത് രൂപയും കൊണ്ട് ആശുപത്രിയിലേക്ക് നേരെ പോവുകയായിരുന്നു പക്ഷേ അവിടെ എത്തിയപ്പോഴേക്കും കോഴിക്കുഞ്ഞ് മരണപ്പെട്ടു പോയിരുന്നു എന്നാൽ അതിനെ രക്ഷിക്കാൻ അവൻ കാണിച്ച മനസ്സ് അത് പ്രശംസനീയം തന്നെയാണ്.
ഈ ചെറിയ പ്രായത്തിലും ഒരു ജീവന്റെ വില അവന് മനസ്സിലാക്കിയിരിക്കുന്നു. കുഞ്ഞുങ്ങൾ വളരെ നിഷ്കളങ്കരാണ് പലപ്പോഴും നമ്മളാണ് ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ ആരെയും നോക്കാതിരിക്കുന്നത് എന്നാൽ കുഞ്ഞുങ്ങൾ അങ്ങനെയല്ല. ഈ കുഞ്ഞിന്റെ നല്ല മനസ്സിനെ എല്ലാവരും വലിയ അഭിനന്ദനങ്ങള്‍ നൽകി സ്കൂളിൽ അവനെ നിർത്തിക്കൊണ്ട് അനുമോദനങ്ങൾനൽകുകയും ചെയ്തു. കുഞ്ഞുങ്ങളെ സംബന്ധിച്ച് ഇത്തരം പ്രശംസകൾ നൽകുന്നത് .
അവരുടെ ഇത്തരം വാസനകളെ ഉണർത്തുന്നതിന് സഹായിക്കുന്നതാണ് മാത്രമല്ല മറ്റു കുട്ടികൾക്ക് അതൊരു വലിയ പ്രചോദനവും ആയിരിക്കും. കുട്ടികളുടെ ഇത്തരം നല്ല പ്രവർത്തികളെ നമ്മൾ പ്രശംസിക്കുക തന്നെയാണ് വേണ്ടത് കാരണം അവർ വളർന്നു വരുന്ന നല്ല തലമുറകളാണ് അവർക്ക് ഇത്തരം പ്രോത്സാഹനങ്ങൾ നമ്മൾ നൽകിയാൽ വരുംകാലത്ത് അവർ ഇതുപോലെയുള്ള പ്രവർത്തികൾ ചെയ്യുന്നതായിരിക്കും.