1971 ഡിസംബർ 24 രാത്രി ഉയരത്തിൽ പറന്നുകൊണ്ടിരിക്കുന്ന വിമാനം യാത്രാമധ്യേ രണ്ടായി പിളർന്ന താഴേക്ക് പതിച്ചു. 10000 അടി ഉയരത്തിൽ നിന്നും വിമാനം താഴേക്ക് വീഴുന്നു വിമാനവും യാത്രക്കാരും ജീവനക്കാരും ചാരമായി മാറിയപ്പോൾ മരണത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ടത് 17 വയസ്സുള്ള ഒരു പെൺകുട്ടി മാത്രം. മഴയും കൊടുങ്കാറ്റും ഇടിയും മിന്നലും ഉള്ള രാത്രിയായിരുന്നു അത് യാത്ര ആരംഭിച്ച കുറച്ച് സമയത്തിനകം തന്നെ വിമാനം ആടിയുലയാൻ തുടങ്ങി.
ആമസോൺ കാടുകൾക്ക് മുകളിലൂടെ പറക്കുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്. വിമാനത്തിന് മിന്നൽ ഏൽക്കുകയും രണ്ടായി പിളർന്ന താഴേക്ക് പതിക്കുകയും ചെയ്തു. സീറ്റ് ബെൽറ്റിൽ കുടുങ്ങിക്കിടന്ന ജോലിയാണ് എന്ന് പറയുന്ന പെൺകുട്ടി മാത്രം അതിൽ രക്ഷപ്പെട്ടു. ചുറ്റും കിടക്കുന്ന ശവശരീരങ്ങൾ കണ്ട് ആദ്യം അവൾ ഭയന്നുപോയി. വന്യജീവികൾ മാത്രം താമസിക്കുന്ന വനത്തിൽ അവൾ മാത്രം തനിച്ചായി. പിന്നീട് അവളുടെ ചിന്ത മുഴുവൻ അവിടെനിന്നും രക്ഷപ്പെടണം എന്നത് മാത്രമായിരുന്നു.
മനുഷ്യവാസം ഉള്ള സ്ഥലങ്ങൾ കണ്ടു പിടിക്കണം. നല്ല വിശപ്പും ദാഹവും കൊണ്ട് കാടുകളിൽ പലപ്പോഴായി അച്ഛനോടൊപ്പം യാത്ര ചെയ്തത് കൊണ്ട് തന്നെ കാടിനെ പറ്റി നല്ല അറിവുണ്ടായിരുന്നു. അവൾ ജനവാസയോഗ്യമുള്ള സ്ഥലങ്ങളെല്ലാം ഏതെങ്കിലും ജലസ്രോതസ്സുകളുടെ അടുത്തായിരിക്കും എന്ന് അവൾക്കറിയാമായിരുന്നു.
അതുകൊണ്ടുതന്നെ ഒരുപാട് നടന്ന അവൾ ഒരു പുഴ കണ്ടുപിടിക്കുകയും അതിനോട് ചേർന്ന് അവൾ നടത്തം ആരംഭിക്കുകയും ചെയ്തു ഒരുപാട് ദിവസങ്ങൾ വേണ്ടിവന്നു അവൾക്ക് ലക്ഷ്യത്തിലെത്തുവാൻ ഒടുവിൽ അവളെയും പോകുന്നവർ കണ്ടെത്തുകയും അവർ ജനവാസയോഗ്യമുള്ള സ്ഥലത്തേക്ക് അവളെ കൊണ്ടുപോവുകയും ചെയ്തു. ഇത്രയും ചെറിയ പെൺകുട്ടിയായിട്ടും അവളുടെ ധൈര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് മനുഷ്യവാസമില്ലാത്ത കൊടകരമായ വനത്തിൽ ഇത്രയും ദിവസങ്ങൾ അവൾ ഒറ്റയ്ക്ക് പിടിച്ചുനിന്നു.