അച്ഛൻ മകൾക്ക് വേണ്ടി പണിഞ്ഞു നൽകിയ പാദസരത്തിന്റെ ഭംഗി ആസ്വദിച്ച് ഇരിക്കുകയായിരുന്നു എല്ലാവരും വീടിന്റെ ഉമ്മറത്ത്. ഇപ്പോൾ എന്റെ മകളെ കാണാൻ എന്തൊരു ഭംഗിയാണ് ഒരു ചുവന്ന സാരി കൂടി ഉണ്ടെങ്കിൽ എന്റെ മകളെ കാണുമ്പോൾ ദേവി വന്നിരിക്കുന്നത് പോലെ തോന്നും. ഞായറാഴ്ച ആ റെയിൽവേക്കാരൻ പയ്യൻ പെണ്ണ് കാണാൻ വരുമ്പോൾ ഈ സാരി ഉടുക്കണം കേട്ടോ നല്ല ചേർച്ചയുണ്ട് എനിക്കിപ്പോൾ കല്യാണം വേണ്ട അമ്മയെ ഒരു ജോലി കിട്ടിയിട്ട് മതി സാമ്പത്തിക സ്വാതന്ത്ര്യമാണ് ആദ്യം വേണ്ടത് അച്ഛൻ മകൾ പറയുന്നത് കേട്ടപ്പോൾ അതിനെ പിന്താങ്ങി.
ശരിയാണ് അവൾ പറഞ്ഞത് പെട്ടെന്ന് വേണ്ട അവൾ പഠിക്കട്ടെ. പക്ഷേ അമ്മയുടെ മനസ്സിലെ ആദി അച്ഛനും മോൾക്കും അറിയില്ലല്ലോ. ഞായറാഴ്ച ദിവസം ചെക്കനും എല്ലാവരും വന്നു. പെണ്ണ് കാണാൻ വന്ന എല്ലാവർക്കും തന്നെ മകളെ ഇഷ്ടമായി പക്ഷേ എത്ര ദിവസം കഴിഞ്ഞിട്ടുംഅവർ വിളിക്കുന്നത് മാത്രം കാണാനില്ല അമ്മയ്ക്ക് സങ്കടം കൂടി വന്നു അപ്പോൾ ആയിരുന്നു അടുത്ത വീട്ടിലെ കൗസല്യ ചേച്ചി വന്നത്. നീ എന്താണ് വിഷമിച്ചിരിക്കുന്നത് മകളുടെ കല്യാണം ശരിയാകുന്നില്ല അല്ലേ.
ശരിയാണ് അവൾക്കിപ്പോൾ 23 വയസ്സായി കല്യാണം ഒന്നും ശരിയാകുന്നില്ല. എല്ലാവരും തന്നെ പെണ്ണ് കാണാൻ വരുന്നുമുണ്ട് പക്ഷേ ഒന്നും ശരിയാകുന്നില്ല സാരമില്ല ചേച്ചി എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കാം. അവൾക്ക് എന്തെങ്കിലും കാര്യമായ ദോഷം ഉണ്ടാകും അതുകൊണ്ടായിരിക്കാം ഇതുപോലെ സംഭവിക്കുന്നത്. എന്റെ ആങ്ങളയുടെ ഭാര്യയും ഞാനും ഒരേ ദിവസമാണ് പ്രസവിച്ചത് അവരുടെ മകളുടെ കല്യാണം നിശ്ചയം കഴിഞ്ഞു. എനിക്ക് അതിനുമുമ്പ് തന്നെ എന്റെ മകളുടെ കല്യാണം നടത്തണം.
ചേച്ചി വിഷമിക്കേണ്ട നമ്മുടെ ടൗണിൽ ഒരു സിദ്ധൻ വന്നിട്ടുണ്ട് നമുക്ക് ഒരു ദിവസം മകളെയും കൊണ്ടുപോകാം അങ്ങനെ അവരെല്ലാവരും അച്ഛനില്ലാത്ത ഒരു ദിവസ മകളെയും കൊണ്ട് സിദ്ധന്റെ അടുത്തേക്ക് പോയി. അയാൾ കുറെ നേരത്തെ പ്രാർത്ഥന കഴിഞ്ഞതിനുശേഷം പറഞ്ഞു അടുത്ത വെള്ളിയാഴ്ച ദിവസം ഇവിടെ ഒരു പൂജയുണ്ട് ഒരു നഗ്നപൂജ അതിനെ മകളെയും കൊണ്ടുവരുമെല്ലാം ശരിയാക്കിത്തരാം.
അമ്മയും കൗസല്യ ചേച്ചിയും ശരിയെന്നു പറഞ്ഞു പോയി മകളെ പലതും പറഞ്ഞ് നിർബന്ധിച്ച് സിദ്ധന്റെ അടുത്തേക്ക് എത്തിച്ചു. അമ്മേ ഇത് വേണോ എനിക്ക് ഒരാളുടെ മുൻപിൽ നഗ്നയായി ഇരിക്കാൻ പറ്റില്ല ഇതൊന്നും ശരിയാകില്ല അമ്മേ നമുക്ക് തിരിച്ചു പോകാം മോളെ ഞങ്ങളെല്ലാം ചുറ്റുമുണ്ട് നീ ഒന്നും പേടിക്കേണ്ട. സിദ്ധൻ വളരെ ശക്തിയുള്ള ആളാണ് എല്ലാം ശരിയാകും അവർ മകളെ അയാളുടെ അടുത്തേക്ക് പറഞ്ഞയച്ചു. നിങ്ങൾ ഇവിടെ നിന്നോളൂ പൂജ കഴിഞ്ഞതിനുശേഷം വിളിക്കാം. പൂജയെല്ലാം കഴിഞ്ഞതിനുശേഷം ക്ഷീണതയായിട്ടാണ് മകൾ തിരികെ വന്നത് അവൾ വളരെയധികം ക്ഷീണിതയാണ് ഈ മരുന്ന് കൊടുത്തുകൊള്ളൂ പാലിൽ ചേർത്തു കൊടുക്കണം അവൾ ഉറ
ങ്ങട്ടെ എല്ലാം ശരിയാകും. വീട്ടിലേക്ക് വന്ന് അവൾക്ക് വളരെ ക്ഷീണമായിരുന്നു അമ്മ ഒരു ഗ്ലാസ് പാലും മരുന്ന് കലക്കിയതിനുശേഷം അവൾക്കു കൊണ്ടുപോയി കൊടുത്തു. അവൾ അതും കുടിച്ച് മുറിയിലെ വാതിൽ അടച്ചു അപ്പോഴേക്കും അച്ഛൻ വന്നു. ഇപ്പോഴല്ലേ മനസ്സിലായത് എന്റെ തമ്പുരാട്ടി കുട്ടിയുടെ കല്യാണം എങ്ങനെയാണ് മുടങ്ങുന്നത് എന്ന് നമ്മുടെ വീടിനടുത്തുള്ള പയ്യൻ അവൾക്ക് അയാളുമായി സ്നേഹമുണ്ടെന്നും പറഞ്ഞ് എല്ലാവരെയും വിളിച്ചു പറഞ്ഞിരിക്കുകയാണ്.
ഞാൻ അത് അപ്പോൾ തന്നെ പോയി ശരിയാക്കി ആ റെയിൽവേക്കാരൻ പയ്യന്റെ വീട്ടുകാർക്ക് ഇപ്പോൾ സമ്മതമാണ് കല്യാണം എല്ലാം ശരിയായി എവിടെ എന്റെ മോളോട് ഞാൻ ഒന്നു പറയട്ടെ വേണ്ട അവൾ കിടന്നുറങ്ങുകയാണ്. സാരമില്ല ഞാൻ ഇപ്പോൾ തന്നെ അവളെ എഴുന്നേൽപ്പിച്ച് പറയാം അച്ഛന് സന്തോഷത്തോടെ അവളുടെ അടുത്തേക്ക് പോയി മുറി തുറന്നതും ഒരു നിലവിളിയാണ് കേട്ടത് അമ്മ ചെന്ന് നോക്കിയപ്പോൾ അതേ ചുവന്ന സാരിയിൽ കെട്ടി തൂങ്ങുന്ന മകളെയാണ് കണ്ടത്.