ഇതുപോലെ സ്വപ്നം കണ്ടാൽ ആരാണ് ഞെട്ടാത്തത്. ഉറക്കത്തിൽ സ്വപ്നം കണ്ട നായ ചെയ്യുന്നത് കണ്ടോ.

നമ്മളെല്ലാം തന്നെ ഉറക്കത്തിൽ പലതരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നവരാണ്. ഉറക്കത്തിൽ ഓടുന്നതും ചാടുന്നതും വീഴുന്നതും എല്ലാം സ്വപ്നത്തിൽ നമ്മൾ കാണുകയും ഞെട്ടി എഴുന്നേൽക്കുകയും ചെയ്യാറുണ്ട് മനുഷ്യനെ പോലെ തന്നെയാണ് മൃഗങ്ങളുടെ കാര്യവും ഇവിടെ ഇതാ ഉറക്കത്തിനിടയിൽ കണ്ട സ്വപ്നത്തിൽ ചാടി ഓടുകയാണ് ഒരു നായക്കുട്ടി.

   

ഈ നായ കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായിരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന നായക്കുട്ടി പതുക്കെ കയ്യും കാലും അനക്കുന്നത് നമുക്ക് കാണാം പക്ഷേ പിന്നീട് അതിന്റെ വേഗത കൂടുകയും നായകുട്ടി ഉറക്കത്തിൽ ഓടുകയും ആണ് ചെയ്യുന്നത് എന്നാണ് അതിന്റെ വേഗത കൂടുകയും കുട്ടി ഉറക്കത്തിൽ നിന്നു പോലും എഴുന്നേറ്റു ചാടി ഓടുന്നതും നമുക്ക് കാണാൻ സാധിക്കും.

സാധാരണ മനുഷ്യർ ഉറക്കത്തിൽ കിടന്നുകൊണ്ട് സംസാരിക്കുന്നത് നമുക്ക് വളരെയധികം ചിരി ഉണ്ടാക്കുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് ഈ നായക്കുട്ടി ഉറക്കത്തിൽ ചെയ്യുന്നത് കണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ചിരി നിറക്കുകയാണ്. നായക്കുട്ടി ഓടുന്നതിന്റെ വേഗതയിൽ ഭിത്തിയിൽ തലയിടിച്ച് എഴുന്നേൽക്കുകയാണ് ചെയ്യുന്നത്.

വീഡിയോ കണ്ട് രസകരമായ കമന്റുകളാണ് എല്ലാവരും തന്നെ നൽകുന്നത് ഇതുപോലെ ക്യൂട്ട് ആയിട്ടുള്ള വളർത്തു മൃഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാവരും വലിയ സ്വീകാര്യതയാണ് നൽകാറുള്ളത്. ഈ വീഡിയോ വലിയ സ്വീകാര്യതയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *