സ്ത്രീധനം മാത്രം കണ്ട് വിവാഹം കഴിക്കാൻ വന്ന ചെക്കന് പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ.

മോളെനാളെ നിനക്ക് തിരക്കൊന്നുമില്ലല്ലോ നാളെ നിന്നെ ഒരു കൂട്ടർ കാണാനായി വരുന്നുണ്ട്. അപ്പോൾ എന്നെ നിങ്ങൾ ഇവിടെ നിന്നും പറഞ്ഞു വിടുക ആണല്ലേ. പിന്നെ നിന്നെ ഇവിടെ തന്നെ നിർത്താൻ പറ്റുമോ ആദ്യം പറഞ്ഞു പഠിപ്പ് കഴിയട്ടെ എന്ന് എന്നാൽ അച്ഛന്റെ വാശിയായിരുന്നു അവൾക്ക് ജോലി കിട്ടട്ടെ എന്ന് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞില്ലേ ഇനിയും വിവാഹം കഴിപ്പിക്കാതെ ഇരുന്നാൽ എങ്ങനെയാ ശരിയാവുക. അമ്മ ദേഷ്യത്തോടെ പറഞ്ഞു തുടങ്ങി. എന്റെ മോളെ നല്ല നിലയിൽ എത്താൻ എനിക്ക് ആഗ്രഹമുണ്ടാകില്ലേ പക്ഷേ അവളുടെ ജീവിതം അവൾ തന്നെ തിരഞ്ഞെടുക്കട്ടെ. നാളെ വരുന്നവർ ഒന്ന് കണ്ടു പൊയ്ക്കോട്ടെ ബാക്കിയെല്ലാം മോളുടെ ഇഷ്ടം.

   

ശരി അച്ഛാ അവർ വരട്ടെ ഞാനും ഒന്ന് നോക്കട്ടെ. പിറ്റേദിവസം തന്നെ പെണ്ണുകാണാൻ ആളുകൾ വീട്ടിലേക്ക് എത്തി. ചായ കുടി എല്ലാം കഴിഞ്ഞതിനുശേഷം ചാരുവും അരുണും പുറത്തുനിന്ന് സംസാരിക്കുകയായിരുന്നു ഈ സമയം വീടിന്റെ അകത്ത് എല്ലാവരും ചേർന്ന് പൈസയുടെ കാര്യങ്ങളെല്ലാം തന്നെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് ചാരുവിനെ വളരെയധികം ഇഷ്ടമായി ഇനി തീരുമാനം പറയുകയാണെങ്കിൽ ബാക്കി കാര്യങ്ങൾ നമുക്ക് നോക്കാമായിരുന്നു. എന്നെ കാണുമ്പോഴേക്കും അരുണിനെ ഇഷ്ടമായോ. ഞാൻ അങ്ങനെയല്ല പറഞ്ഞത്. എനിക്ക് മനസ്സിലായി നല്ല വീട് പ്ലസ്ടുവിന് പഠിപ്പിക്കുന്ന അച്ഛന്റെ ഒരേയൊരു മകൾ ഇത്രയും സ്വത്ത് സ്വാഭാവികമാണ് ഇതൊക്കെ കാണുമ്പോൾ ഇഷ്ടം തോന്നുന്നത് എന്നാൽ എനിക്ക് അരുണിനോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.

അതെല്ലാം കേട്ടതിനു ശേഷം ഒരു മറുപടി പറഞ്ഞാൽ മതി. ഇതെല്ലാം എന്റെ അച്ഛന്റെ സ്വത്ത് മാത്രമാണ് എന്റെ വിവാഹത്തിനുശേഷം ഇതൊന്നും തന്നെ കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല. മാത്രമല്ല എന്റെ വിവാഹത്തിന് അച്ഛന്റെ അമ്മയുടെയും കയ്യിൽ നിന്നും ഞാൻ ഒന്നും വാങ്ങുകയുമില്ല. എന്റെ വിവാഹം നടത്താൻ രണ്ടുകൊല്ലം ഞാൻ തന്നെ ജോലി ചെയ്തുണ്ടാക്കിയ പൈസ ഉണ്ട് അത് മതിയാകില്ലെങ്കിൽ ലോൺ എടുക്കാം. ചാരു പറഞ്ഞു. അതെല്ലാം കുഴപ്പമൊന്നുമില്ല എങ്കിലും കാലങ്ങൾ കഴിയുമ്പോൾ ഇതെല്ലാം തനിക്കുള്ളത് തന്നെയാണല്ലോ. എന്നാൽ അരുണിനെ തെറ്റി. എന്റെ വിവാഹത്തിനുശേഷം ഈ വീടും വീടും സ്ഥലവും ഒരു വൃദ്ധസദനം ആക്കാൻ ആണ് അച്ഛന്റെ പ്ലാൻ.

അത് കേട്ടപ്പോഴേക്കും അരുണിന്റെ മുഖം എല്ലാം തന്നെ മാറി അപ്പോൾ ഞങ്ങൾ തീരുമാനിച്ചിട്ട് മറുപടി പറയാം. അവർ പെട്ടെന്ന് തന്നെ വീട്ടിൽ നിന്നും പോയി കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് പറഞ്ഞ് അവർ വിളിച്ചുപറയുകയും ചെയ്തു ഇത് കേട്ടപ്പോഴേക്കും മായമ്മക്ക് വളരെയധികം വിഷമമായി. എനിക്കറിയാമായിരുന്നു നീ ആ ചെക്കനോട് സംസാരിക്കാൻ പോയപ്പോഴേക്കും ഇത് എങ്ങനെയെങ്കിലും മുടക്കും എന്ന്. ഇത് ഞാൻ മുടക്കിയതല്ല അമ്മേ നിങ്ങൾക്കറിയാമോ അവർ എന്തിനാണ് വന്നത് എന്ന്.

എന്തുപറ്റി മോളെ അച്ഛനോട് കാര്യങ്ങൾ പറ. നടന്ന കാര്യങ്ങൾ എല്ലാം തന്നെ ചാരു പറഞ്ഞു. അമ്മ ശരിക്കും ഞെട്ടിപ്പോയി ഇതെല്ലാം ആണോ നടന്നത്. അവർ കാണുമ്പോൾ എത്രയോ മാന്യന്മാരാണ് എന്നാൽ മനസ്സിലിരിപ്പ് ഇതായിരുന്നു. നീയല്ലേ എപ്പോഴും എന്റെ മകളെ ചീത്ത പറയാറുള്ളത് കണ്ടോ എന്റെ മോളുടെ ബുദ്ധി കാരണം അവൾക്ക് നല്ലൊരു ജീവിതം തെരഞ്ഞെടുക്കാനുള്ള ബോധം ഉണ്ടായത്. ഇന്നത്തെ കാലത്ത് എത്ര പെൺകുട്ടികളുടെ ജീവിതമാണ് അച്ഛാ ഒന്നുമറിയാതെ പൊലിഞ്ഞു പോകുന്നത് സ്വത്ത് കണ്ടിട്ടല്ല എന്നെ കണ്ടിട്ട് കല്യാണം കഴിക്കാൻ വരുന്നവർ വന്നാൽമതി.

Leave a Reply

Your email address will not be published. Required fields are marked *