എനിക്ക് വിവാഹത്തിന് ഒട്ടും താല്പര്യം ഇല്ല എന്ന് അറിഞ്ഞിട്ടുകൂടി വീട്ടുകാർ എന്നെ ഒന്ന് പരിഗണിക്കുക പോലും ചെയ്യാതെ അവർ അതുറപ്പിച്ചു. വിവാഹത്തിന്റെ നിശ്ചയം കഴിഞ്ഞതിനുശേഷം വിവാഹത്തിന്റെ അന്നേദിവസം പോലും വിനു എന്റെ അടുത്ത മിണ്ടാത്തത് കൊണ്ട് തന്നെ ഇത് ഞാൻ മണത്തിരുന്നു. അവിടെ ചെന്ന് കയറിയപ്പോൾ സ്നേഹമുള്ള അനിയത്തിയെയും ചേച്ചിയെയും ചേട്ടനെയും എനിക്ക് കിട്ടി പക്ഷേ വിനുമാത്രം എന്നോട് സംസാരിച്ചില്ല ചേച്ചിയോട് ഒരു ദിവസം ഞാനത് പറഞ്ഞപ്പോൾ അന്ന് രാത്രി ചേട്ടന്റെ കയ്യിൽ നിന്നും അവനെ ഒരുപാട് അടി കിട്ടി. എനിക്ക് അത് വളരെ സങ്കടമായി പിറ്റേദിവസം അനിയത്തിയുടെ അടുത്തേക്ക് പോയപ്പോഴായിരുന്നു ,
അച്ഛന്റെ മരണത്തിനു ശേഷമാണ് വിനു ഇങ്ങനെയായത് എന്ന് മനസ്സിലാക്കിയത് പക്ഷേ അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയണമായിരുന്നു. പതിയെ ഞാൻ വിനുവിനോട് സംസാരിക്കാനും അടുക്കാനും തുടങ്ങി ഇപ്പോൾ അവനെ ഞാൻ നല്ലൊരു കൂട്ടുകാരിയാണ് എങ്കിലും അവന്റെ മനസ്സിലുള്ള സങ്കടങ്ങൾ എന്താണെന്ന് ശരിക്കും അറിയുന്നതിന് വേണ്ടി ഞാൻ അവനെ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി അവിടെ വെച്ചാണ് അവന്റെ ഉള്ളിലുള്ള കാര്യങ്ങളെല്ലാം പുറത്തേക്ക് വന്നത്.
വിനുവിന്റെ ചെറുപ്പത്തിൽ അമ്മ മരണപ്പെട്ടത് കൊണ്ട് അമ്മയുടെ അനിയത്തിയാണ് അവരെ നോക്കിയതും വളർത്തിയതും എല്ലാം വളർന്നു വലുതായതിനു ശേഷം അമ്മയുടെ അനിയത്തിക്ക് വിവാഹപ്രായം എല്ലാം കഴിഞ്ഞു പോവുകയും ചെയ്യും വിനുവിന് അവർ ഒരു അമ്മയുടെയും സ്ഥാനത്ത് തന്നെയായിരുന്നു അവർക്ക് ഒരു ജീവിതം കൊടുക്കണമെന്ന് അച്ഛൻ തീരുമാനിച്ചത് മൂത്ത ചേട്ടന് ഒട്ടുംതന്നെ സമ്മതം ആയിരുന്നില്ല ഒരു ദിവസം കല്യാണമെല്ലാം അവർ ഉറപ്പിക്കുകയും എന്നാൽ വിവാഹത്തിന്റെ തലേദിവസം അച്ഛൻ തൂങ്ങി നിൽക്കുന്നതും ആണ് കണ്ടത്. വിനുവിന് അത് വളരെയധികം ഷോക്ക് ഉണ്ടാക്കുകയും അതിന് കാരണക്കാരൻ തന്റെ ചേട്ടൻ തന്നെയാണ് എന്ന് അവൻ തിരിച്ചറിയുകയും ചെയ്തു.
പക്ഷേ ചേട്ടന്റെ ഭീഷണിയിൽ അവൻ പുറത്ത് ആരോടും പറയാതെ അത്രയും സങ്കടങ്ങൾ ഉള്ളിൽ നിൽക്കുകയായിരുന്നു അതുകൊണ്ടുതന്നെ ചേട്ടൻ പറയുന്നതുപോലെയാണ് പിന്നീട് അവൻ പ്രവർത്തിച്ചത്. സത്യങ്ങളെല്ലാം മനസ്സിലാക്കിയപ്പോൾ എനിക്ക് വിനുവിനോട് വല്ലാത്ത സ്നേഹം തോന്നി ഞാൻ ഒരു ദിവസത്തേക്ക് വീട്ടിൽ പോയി നിൽക്കണം എന്ന് പറഞ്ഞ് അവിടെ നിന്നും അവനെ മാറ്റി കുറച്ച് നാളത്തെ ചികിത്സ വിനുവിന് ആവശ്യമായിരുന്നു. കുറെ നാളായിട്ടും ഞങ്ങളെ കാണാതായപ്പോൾ ചേച്ചിയും ചേട്ടനും വീട്ടിലേക്ക് വന്നു.
എന്നാൽ സത്യങ്ങളെല്ലാം ഞാൻ അറിഞ്ഞു എന്ന് അവർ മനസ്സിലാക്കിയതോടെ എനിക്കും ഭീഷണി ഉയർന്നു എന്നാൽ ഇനി അതിനെ കഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞതോടെ അവർക്ക് പിന്നീട് ഒന്നും പറയാൻ സാധിക്കാതെ വന്നു ഞങ്ങൾ എന്റെ വീടിന്റെ അടുത്ത് തന്നെ മറ്റൊരു വീട്ടിലേക്ക് താമസം മാറി ഇപ്പോൾ വിനു ഒരു ജോലിക്ക് പോയി തുടങ്ങിയിരിക്കുന്നു പതിയെ അവൻ ജീവിതത്തിലേക്ക് മടങ്ങിവരുകയാണ് ഇന്ന് ഞാൻ അവനൊരു സമ്മാനം കരുതി വച്ചിട്ടുണ്ട് ഞങ്ങളുടെ വിവാഹ വാർഷികം കൂടിയാണ് ഇന്ന്.
വിനു ജോലി കഴിഞ്ഞ് വാതിൽ തുറന്നപ്പോൾ അവൻ കാണുന്നത് അവന്റെ ചെറിയമ്മയെ ആയിരുന്നു. അവൻ സ്നേഹത്തോടെ അവനെ വാരിപ്പുണരുന്നതും അമ്മയെപ്പോലെ അവൻ സ്നേഹിക്കുന്നതും കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി എന്റെ മോനെ ഇനി ഞാൻ നിന്നെ വിട്ടുവിടേക്കും പോകുന്നില്ല നിന്റെ അമ്മയായി ഞാൻ എപ്പോഴും ഇവിടെ തന്നെ ഉണ്ടാകും ജീവിതത്തിൽ ഇനിയും വലിയ സന്തോഷങ്ങൾ അവന് നൽകണമെന്ന് ഉണ്ട് ഇനിയുള്ള എന്റെ ശ്രമങ്ങൾ എല്ലാം അതിന് മാത്രമായിരിക്കും.