നമ്മൾ മനുഷ്യന്മാർ എല്ലാവരും വ്യത്യസ്തമായ മതവിശ്വാസങ്ങളിൽ പെട്ടവരാണെങ്കിലും നമുക്കിടയിൽ എല്ലാവരും തന്നെ ഒരുപോലെയാണ് എല്ലാ മതവിശ്വാസങ്ങളും നമ്മളെ പഠിപ്പിക്കുന്നതും അത് തന്നെയാണ് എല്ലാവരെയും ഒരുപോലെ കാണുക എല്ലാ മനുഷ്യരും തുല്യരായി കാണുക ഇതാണ് എല്ലാ മതങ്ങളും നമ്മളെ പഠിപ്പിക്കുന്നത്,
എന്നാൽ നമ്മളിൽ പല വ്യക്തികളും അതിനെ വേറെ തരത്തിൽ കാണുകയും മതപരമായിട്ടുള്ള പലതരത്തിൽ വഴക്കുകൾ ഉണ്ടാകുന്നതും നമ്മുടെ സമൂഹത്തിൽ ഇന്ന് പതിവ് കാഴ്ചയാണ് എത്രയെല്ലാം നമ്മൾ അതിൽ നിന്നും മാറാൻ നോക്കിയാലും ചിലരെങ്കിലും അത്തരത്തിലുള്ള മനോഭാവങ്ങൾ തുടരുന്നവർ തന്നെയാണ് അങ്ങനെയുള്ളവരെല്ലാം ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം.
വീഡിയോയിൽ നമ്മൾ കാണുന്നത് ഏതോ ഒരു ക്ഷേത്രത്തിന്റെ വിശിഷ്ടമായ പരിപാടിയാണ് റോഡിലൂടെ കടന്നുപോകുന്നത് ധാരാളം സ്ത്രീകൾ വിളക്ക് കൊളുത്തിയ താലം പോകുന്നത് നമുക്ക് കാണാം. അതുപോലെ തന്നെ കൂട്ടുകാരെയും നമുക്ക് കാണാനായി സാധിക്കും എന്നാൽ അവർ പോകുന്ന വഴിയിലാണ് മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നത്.
മുസ്ലിം പള്ളിയിൽ നിന്നും വാങ്ക് വിളിക്കുന്നത് കേൾക്കുമ്പോൾ അവരെല്ലാം തന്നെ ശബ്ദമുണ്ടാക്കാതെ കടന്നു പോവുകയാണ് ചെയ്യുന്നത് അവർക്ക് വേണമെങ്കിൽ വന്നതുപോലെ തന്നെ പോകാമായിരുന്നു പക്ഷേ അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന് അവർക്ക് കൃത്യമായി അറിയാം. മനുഷ്യരുടെ യുക്തിപൂർവ്വമായ പെരുമാറ്റമാണ് ഇവിടെ നമ്മൾ കാണുന്നത് എല്ലാവരും ഇതുപോലെ മറ്റുള്ളവരെ ബഹുമാനിക്കാനും അവരെയും പരിഗണിക്കാനും ശ്രമിച്ചാൽ നമ്മുടെ ലോകം എത്ര സുന്ദരമായിരിക്കും.