ഈ അമ്മയെ തോൽപ്പിക്കാൻ ഒരു കൊടുങ്കാറ്റിനു പോലും സാധിക്കില്ല. ഒരു ശക്തിക്കും ഈ അമ്മയെ തോൽപ്പിക്കാനും കഴിയില്ല.

നമ്മുടെ അമ്മയ്ക്ക് പകരം വയ്ക്കാനായി മറ്റാരും തന്നെ ഈ ലോകത്ത് ഉണ്ടാകില്ല അതുപോലെ തന്നെ നമ്മുടെ ജീവിതത്തെ നമ്മളെപ്പോഴും കൂടെത്തന്നെ നിർത്തുന്നതും അമ്മമാർ തന്നെയായിരിക്കും ആരെല്ലാം നമ്മളെ ഉപേക്ഷിച്ചു പോയാലും നമ്മുടെ അമ്മ നമുക്ക് വേണ്ടി കാത്തിരിക്കുകയും ഏതറ്റം വരെയും നമ്മളെ സംരക്ഷിക്കാൻ പോവുകയും ചെയ്യും. ഇവിടെ കൊടുങ്കാറ്റിനു പോലും തോൽപ്പിക്കാൻ പറ്റാത്ത ഒരു അമ്മയെയാണ് വീഡിയോയിൽ കാണുന്നത്.

   

ചൈനയിലാണ് ഈ സംഭവം നടക്കുന്നത് സ്കൂട്ടറിൽ വരികയായിരുന്നു അമ്മയും മകളും കൊടുംകാറ്റിൽ പെട്ട് മറിഞ്ഞു വീഴുകയും അമ്മയാണെങ്കിൽ തന്റെ ഒരു കൈ കൊണ്ട് അവിടെയുള്ള ഒരു കമ്പിയിൽ പിടിക്കുകയും മറ്റേ കൈകൊണ്ട് തന്റെ കുഞ്ഞിനെ ചേർത്തുപിടിക്കുകയും ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം.

അതേസമയം തന്നെ മറ്റ് സ്ഥലങ്ങളിലുള്ള പല വാഹനങ്ങളും പലതരത്തിലുള്ള വളരെ ഭാരമേറിയ സാധനങ്ങളും കൊടുങ്കാറ്റിൽ തിരിച്ചു പോകുന്നത് നമുക്ക് കാണാൻ സാധിക്കും അത്രയും ശക്തിയായി വീശുന്ന ഈ കൊടുങ്കാറ്റിൽ എങ്ങനെയാണ് അമ്മ തന്നെ മകളെയും സംരക്ഷിച്ചു ഒറ്റക്കൈ കൊണ്ട് അവിടെ പിടിച്ചുനിൽക്കുന്നത് എന്നത് നമുക്ക് വളരെയധികം അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്.

അമ്മമാർ അങ്ങനെയാണ് അവർക്ക് പ്രത്യേക സാഹചര്യങ്ങളിൽ ആർക്കും ഇല്ലാത്ത ശക്തി ആയിരിക്കുന്നു ഉണ്ടാവുക പ്രത്യേകിച്ച് തന്റെ മക്കളുടെ കാര്യത്തിൽ. ഇവിടെ ഈ അമ്മയെ തോൽപ്പിക്കാൻ ആ ശക്തമായ കൊടുങ്കാറ്റിനു പോലും സാധിക്കാതെ വരുന്നു. ഭൂമിയിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് എന്ന് പറയുന്നത് എത്രയോ ശരിയാണ് എന്ന് ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കും.

https://youtu.be/V8xFSmook1M

Leave a Reply

Your email address will not be published. Required fields are marked *