എല്ലാദിവസവും തന്നെയും കാത്ത് ഇരിക്കുന്ന നായക്കുട്ടി. അതിന്റെ കാരണം അറിഞ്ഞ അയാൾ കരഞ്ഞുപോയി.

മനുഷ്യനെ പോലെ തന്നെ സ്നേഹവും സങ്കടവും ഉള്ളവരാണ് മൃഗങ്ങൾ. നമുക്കുള്ള എല്ലാ വികാരങ്ങളും തന്നെ അവരിലും കാണാൻ സാധിക്കും. ഒരാൾ ഫേസ്ബുക്കിൽ പങ്കുവെച്ച് തന്റെ അനുഭവമാണ് ഇപ്പോൾ എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്നത് രാത്രി തന്നെ നായ ഉറങ്ങുന്നില്ല പകരം തന്നെ നോക്കി നിൽക്കുന്നു എന്നാൽ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം പൊട്ടിക്കരഞ്ഞു പോയി. അദ്ദേഹം തന്റെ നായ കുട്ടിയെ ഒരു റെസ്ക്യൂ ഹോമിൽ നിന്നും വാങ്ങിയതാണ്.

   

അപ്പോൾ അദ്ദേഹം തന്റെ നായ കുട്ടിയുടെ ഈ സ്വഭാവം ശ്രദ്ധിച്ചത് രാത്രി അത് ഉറങ്ങാതെ ഇങ്ങനെ നോക്കിനിൽക്കുന്നു എന്നാൽ എന്തിനാണ് തന്നെ ഇങ്ങനെ നോക്കിനിൽക്കുന്നത് എന്ന ചോദ്യം അയാളെ വല്ലാതെ കുഴപ്പിച്ചിരുന്നു ഡോക്ടർമാരെ കാണിച്ചു നോക്കി നായ കുട്ടിയുടെ ആരോഗ്യമെല്ലാം ഒക്കെയാണ് എന്താണ് പ്രശ്നം എന്ന് അവർക്ക് കണ്ടുപിടിക്കാൻ സാധിച്ചില്ല.

അവസാനം നായയെ റെസ്ക്യൂ ഹോമിലേക്ക് തന്നെ പോയി തിരക്കി അവർക്കും വ്യക്തമായി ഒന്നും അറിയില്ല എങ്കിലും അവർ ഒരു കാര്യം അദ്ദേഹത്തോട് പറഞ്ഞു അത് കേട്ടതും അയാൾക്ക് എന്തുകൊണ്ടാണ് നായ രാത്രിയിൽ ഉറങ്ങാതെ തന്നെയും കാത്തുനിൽക്കുന്നത് എന്ന് മനസ്സിലായി. അയാളുടെ കണ്ണ് നിറഞ്ഞു ഹോമിൽ ഉള്ളവർ പറഞ്ഞത് ഇങ്ങനെയാണ്.

ഈ നായയുടെ മുൻപത്തെ യജമാനനെ തന്റെ ഭാര്യ ഗർഭിണിയായതോടെ ഇതിനെ നോക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ടാണ് ഇവിടെ ഉപേക്ഷിച്ചു പോയത്. രാത്രിയിൽ ഈ നായ ഉറങ്ങിയപ്പോഴാണ് അയാൾ ഇതിനെ ഉണർത്താതെ എടുത്തു കൊണ്ടുവന്ന ഇവിടെ ഉപേക്ഷിച്ചിട്ട് പോന്നത് അത് ഉറങ്ങിയാൽ തന്റെ പുതിയ യജമാനനും തന്നെ ഉപേക്ഷിക്കും എന്ന ഭയം കൊണ്ടാണ് ആ നായ ഉറങ്ങാതെ ഇരിക്കുന്നത്. യുവാവ് ഈ അനുഭവം പങ്കുവെച്ചതോടെ ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *