ഇനിയൊരിക്കലും കുട്ടി ഉണ്ടാകില്ല എന്ന് മനസ്സിലാക്കി തന്നെ ഒഴിവാക്കാൻ പറഞ്ഞു ഭാര്യ. ഇത് കേട്ട് അമ്മായിയമ്മ പറഞ്ഞത് കേട്ടോ.

ക്ഷമിക്കണം ഇവർക്ക് ഒരിക്കലും കുട്ടി ഉണ്ടാകില്ല ഗർഭം ധരിക്കാനുള്ള ശേഷി ഇവർക്കില്ല. ചാരുവിനെ ഇത് കേട്ടതോടെ സങ്കടം സഹിക്കുക വയ്യാതെയായി. അഭിയേട്ടന്റെ നെഞ്ചിലേക്ക് ചാരി കിടക്കുമ്പോൾ അമ്മയെ പറ്റിയാണ് ആദ്യം ഓർത്തത്. മൂന്നു വർഷങ്ങൾക്കു മുൻപ് ഇവിടേക്ക് വിവാഹം കഴിച്ചു കയറി വരുമ്പോൾ വീട്ടിൽ അമ്മയും അഭിയേട്ടനും മാത്രമാണ് ഉള്ളത്. ഒരു മരുമകൾ ആയിട്ടല്ല സ്വന്തം മകളെ പോലെയാണ് അമ്മ എന്നെ കണ്ടതും പെരുമാറിയത് ഇത്രയും നാൾ അമ്മ അതിന് ഒരു കുറവുപോലും വരുത്തിയിട്ടില്ല.

   

വിവാഹത്തിനുശേഷം കുറച്ചു മാസങ്ങൾ കഴിയുമ്പോഴേക്കും എല്ലാവരും തന്നെ വിശേഷമായില്ലേ എന്ന് ചോദ്യം ഉയർത്തിയിരുന്നു അപ്പോഴെല്ലാം നാണം കൊണ്ടുള്ള ഒരു ചിരിയായിരുന്നു എന്റെ മറുപടി പക്ഷേ കാലങ്ങൾ കഴിഞ്ഞതോടെ ആ ചിരിക്ക് മറ്റു പല അർധങ്ങളും വന്നു തുടങ്ങി. പല രാത്രികളിൽ പരസ്പരം മുഖത്തോട് മുഖം നോക്കി ഞങ്ങൾ കരയുമ്പോഴും എന്നെ ചേർത്തുപിടിച്ചുകൊണ്ട് എന്തുവന്നാലും ഞാൻ നിന്നെ വിട്ടു പോകില്ല എന്ന് എന്നെ സമാധാനിപ്പിക്കുന്ന അഭിയേട്ടനെ പറ്റിയും ഞാൻ ആലോചിച്ചു.

ചെറിയ കുട്ടികളെ കൊഞ്ചിക്കുമ്പോൾ അമ്മയ്ക്ക് ഒരു പേരക്കുട്ടിയെ വേണമെന്നുള്ള അതിയായ ആഗ്രഹം അറിയാമായിരുന്നിട്ട് പോലും വീട്ടിൽ ചെല്ലുമ്പോൾ എന്തു മറുപടി കൊടുക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. അമ്മ ഏത് രീതിയിലും പ്രതികരിക്കും എന്നതിനെപ്പറ്റിയായിരുന്നു എന്റെ പേടി. വണ്ടി വീടിന്റെ മുറ്റത്തേക്ക് കയറിയപ്പോൾ അഭിയേട്ടൻ എന്നെ വിളിച്ചു പക്ഷേ ഇറങ്ങാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. അഭിയേട്ടാ ഞാൻ എന്താണ് അമ്മയോട് പറയുക. അഭിയേട്ടൻ എന്നെ ഉപേക്ഷിച്ചേക്ക് വേറെ കല്യാണം കഴിച്ചേക്ക്. ഒരു കുഞ്ഞും കുടുംബമായുള്ള ജീവിതം അഭിയേട്ടനും സ്വപ്നം കാണുന്നില്ലേ. നീ ഇപ്പോൾ അങ്ങനെയൊന്നും ചിന്തിക്കണ്ട നീ പേടിക്കുന്നത് പോലെ ഒന്നും ഉണ്ടാവില്ല നീ ഇറങ്ങി വാ.

അമ്മ അവരെ കണ്ട് നേരെ വരുന്നത് കണ്ടപ്പോൾ കണ്ണുതുടച്ച് അമ്മയെ നോക്കാതെ അകത്തേക്ക് കയറിപ്പോയി. എടാ അവൾക്ക് എന്തുപറ്റി മുഖം വല്ലാതെ. എന്തു പറഞ്ഞു ഡോക്ടർ. ഒരുപാട് നിർബന്ധിച്ചപ്പോൾ അഭിയേട്ടനെ കാര്യം പറയേണ്ടി വന്നു ഒരു പേരക്കുട്ടിയെ സമ്മാനിക്കാൻ അവൾക്ക് ഈ ജന്മം സാധിക്കില്ല അതുകൊണ്ട് അവളെ ഉപേക്ഷിക്കാൻ ആണ് അവൾ പറയുന്നത്. എന്നിട്ട് നീ എന്ത് മറുപടി പറഞ്ഞു. ഞാനൊന്നും പറഞ്ഞില്ല നീ അവളെ ഇങ്ങോട്ട് വിളിക്ക് ഞാൻ അവളോട് സംസാരിക്കാം.

അമ്മ ചെറിയ ദേഷ്യത്തോടെ സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ എനിക്ക് വല്ലാത്ത പേടി തോന്നി അമ്മ എന്നോട് കാര്യം ചോദിച്ചു. അവൻ പറയുന്നത് ശരിയാണോ. ഞാൻ അതേ എന്ന് തലയാട്ടി. സങ്കടത്തോടെ അമ്മ അടുത്തിരുന്ന സോഫയിലേക്ക് ഇരുന്നു. ശരിയാണ് എനിക്കൊരു പേരക്കുട്ടിയെ വേണമെന്ന് ആലോചിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു എന്ന് കരുതി എനിക്ക് അതിലും മേലെയാണ് ഞാൻ നിന്നെ ഒരു മരുമകളായിട്ടല്ല കണ്ടത് സ്വന്തം മകളെ പോലെയാണ് കണ്ടത് അതുകൊണ്ട് എനിക്ക് ആരെക്കാളും വലുത് നിന്നെ തന്നെയാണ്. പിന്നെ ഞങ്ങളെ ഉപേക്ഷിച്ചു നിനക്ക് പോകണമെങ്കിൽ പോകാം ഞാൻ അതിനെ തടസ്സം നിൽക്കില്ല. ചാരു അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ എന്നെ പറഞ്ഞു വിടാതിരുന്നാൽ മതി. പേരക്കുട്ടി വരുന്നത് വരെ എനിക്ക് കൊഞ്ചിക്കാൻ നീ ഉണ്ടല്ലോ അതും പറഞ്ഞ് അമ്മ അവളെ മാറോട് ചേർത്തുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *