അമ്മയും ആട്ടിൻകുട്ടിയും ഒളിച്ചു കളിക്കുന്നതിന്റെ തിരക്കിലാണ്. വൈറലായി കിടിലൻ ഒളിച്ചുകളി.

വളർത്തു മൃഗങ്ങൾ ഉള്ള വീടുകൾ ഇന്ന് വളരെയധികം കൂടുതലാണ് ഒരുപാട് വീടുകളിൽ ഇപ്പോൾ വളർത്തു മൃഗങ്ങൾ ഉണ്ടായിരിക്കും കൂടുതൽ ആളുകളുടെ വീട്ടിലും നായക്കുട്ടികളും അതുപോലെ പൂച്ചക്കുട്ടികളും എല്ലാം ഉണ്ടായിരിക്കും അതുപോലെ പശുക്കൾ ആടുകൾ കോഴികൾ പലതരത്തിലുള്ള പക്ഷികൾ എന്നിവയെല്ലാം വളർത്തുന്ന വീടുകളും ഉണ്ടായിരിക്കും. എന്നാൽ കൂടുതലായി ഇത്തരം വളർത്തു മൃഗങ്ങളെ നോക്കുന്നതും.

   

പരിപാലിക്കുന്നതും ആ വീട്ടിലെ അമ്മമാർ ആയിരിക്കും വീട്ടിൽ ബാക്കിയുള്ള എല്ലാ ആളുകളും പോയി കഴിയുമ്പോൾ പലപ്പോഴും അവരായിരിക്കും അമ്മമാർക്ക് കൂട്ടായി ഉണ്ടാവുക അതുകൊണ്ടുതന്നെ അമ്മമാരോട് ആയിരിക്കും അവർക്ക് കൂടുതൽ അടുപ്പം. ഇവിടെയിതാ അത്തരത്തിൽ ഒരു അമ്മയുടെയും ഒരു ആട്ടിൻകുട്ടിയുടെയും ഒളിച്ചു കളിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

വീട്ടിലുള്ള ഒരു വ്യക്തിയാണ് ഇതെല്ലാം തന്നെ ഷൂട്ട് ചെയ്തത് അമ്മ തന്നെ ജോലികളെല്ലാം കഴിഞ്ഞ് ആട്ടിൻകുട്ടിയോടൊപ്പം കളിക്കാൻ തുടങ്ങിയിരിക്കുന്നു. ആട്ടിൻകുട്ടിയെ പറ്റിക്കുന്നതിനു വേണ്ടി അമ്മ ഒളിക്കുകയും വാതിലിന്റെ പുറകിൽ നിൽക്കുകയും ചെയ്തു ഒരു അമ്മയെ കാണാതാകുമ്പോൾ ഒരു ചെറിയ കുട്ടിക്ക് ഉണ്ടാകുന്ന അതേ ഭയ പാടോടെ തന്നെ അമ്മയെ ഓടിപ്പോയി നോക്കുകയും എല്ലായിടത്തും ചെന്ന് പരിശോധിക്കുകയും ചെയ്യുന്നു.

ഒടുവിൽ വാതിലിന്റെ ഇടയിൽ നിന്നുകൊണ്ട് അമ്മയുടെ കാലുകൾ കാണുമ്പോൾ അവൻ അമ്മയെ കണ്ടതിന്റെ സന്തോഷത്തിൽ തുള്ളിച്ചാടുന്നതും നമുക്ക് വീഡിയോയിൽ കാണാം. ഒരു ചെറിയ കുട്ടി തന്റെ അമ്മയെ കാണാതെ പെട്ടെന്ന് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ആട്ടിൻകുട്ടിയുടെ മുഖത്ത് നിന്നും വ്യക്തമാണ്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറലാണ് ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും അവർ തമ്മിൽ എത്രത്തോളം സ്നേഹത്തിലാണ് കഴിയുന്നത് എന്ന്.